കണ്ണനെന്നാശ്രയം


srimadbhagavatham.org 16 Comments

കണ്ണനെന്നാശ്രയം

കണ്ണനെന്നാശ്രയം കണ്ണനെന്നാശ്രയം
കണ്ണനല്ലാതെ മറ്റാരുമില്ലാശ്രയം
(കണ്ണനെന്നാശ്രയം…

ഗുരുവായൂർ വാഴുന്ന കരുണാമയന-
നുഗ്രഹമെല്ലാർക്കും ചൊരിഞ്ഞിടട്ടേ
(കണ്ണനെന്നാശ്രയം…

ഗുരുവായൂർ വാഴുന്ന കണ്ണനാമുണ്ണി
കാരുണ്യമെല്ലാർക്കും ചൊരിഞ്ഞിടട്ടേ
(കണ്ണനെന്നാശ്രയം…

ഗുരുവായൂർ വാഴുന്ന ബാലഗോപാലൻ
പാൽകടലായി നമ്മുടെ പാപങ്ങളെല്ലാമകറ്റിടട്ടേ
(കണ്ണനെന്നാശ്രയം…

ഗുരുവായൂർ വാഴുന്ന കണ്ണൻ്റെ കയ്യിലെ
പങ്കജമെന്നുടെ മാനസ പങ്കമെല്ലാമകറ്റിടട്ടേ
(കണ്ണനെന്നാശ്രയം..

ഗുരുവായൂർ വാഴുന്ന കണ്ണൻ്റെ പുഞ്ചിരി-
യെന്നുള്ളിലാനന്ദം പകർന്നിടട്ടേ
(കണ്ണനെന്നാശ്രയം..

ഗുരുവായൂർ വാഴുന്ന കണ്ണൻ്റെ കണ്ണുകൾ
നേർവഴിക്കെന്നെ നയിച്ചിടട്ടേ
(കണ്ണനെന്നാശ്രയം..

ഗുരുവായൂർ വാഴുന്ന വിജ്‌ഞാന സാഗരം
സർവ്വർക്കും സദ്ബുദ്ധിയേകിടട്ടേ
(കണ്ണനെന്നാശ്രയം..

രചന, ആലാപനം

ശ്രീമതി. വനജ എം. നായർ, മുംബൈ

Comments are closed.