മയിൽ പീലി


srimadbhagavatham.org 6 Comments

മയിൽ പീലി

മയിൽ പീലി മുടിയിൽ ചാർത്തി
ഓടക്കുഴൽ കൈയ്യിൽ പിടിച്ച്
പീതാംബര പട്ടുമുടുത്ത്
കണ്ണാ നീ വരികില്ലേ
കണ്ണാ നീ വരികില്ലേ …

ഗോപികമാരായ ഞങ്ങൾ
കണ്ണനെ കാത്തിരിപ്പൂ
നടന നടന നൃത്തമാടി
കണ്ണാ നീ അരികിൽ വരൂ
കണ്ണാ നീ അരികിൽ വരൂ …

കൈയ്യിൽ നറുവെണ്ണ തരാം
കാച്ചിയ പാലും തരാം
ചിത്തം കവർന്നോരു കണ്ണാ നീ
അരികിൽ വരൂ കണ്ണാ നീ
അരികിൽ വരൂ കണ്ണാ നീ …

എൻ മനസാം പാലാഴിയിൽ
പള്ളി കൊള്ളും ഭഗവാനെ
എൻ മനമാം ചിത്തത്തിൽ
നിറഞ്ഞു വരൂ കണ്ണാ നീ
നിറഞ്ഞു വരൂ കണ്ണാ നീ …

ഗുരുവായൂരപ്പാ നിന്നുടെ
ചരണാബ്ജ ദാസ്യം എന്നും
തരുവാനായ് വീണ്ടും വീണ്ടും
കാത്തിരിപ്പു കണ്ണാ ഞാൻ
കാത്തിരിപ്പു കണ്ണാ ഞാൻ…

രചന, ആലാപനം

ശ്രീമതി. മായാ ശോഭനൻ, തിരുവനന്തപുരം

Comments are closed.