ഒന്നാമത് ഓൺലൈൻ സപ്‌താഹം 2020


admin 0 Comments

ഒന്നാമത് ഓൺലൈൻ സപ്‌താഹം 2020

ഒന്നാമത് ഓൺലൈൻ സപ്‌താഹം 2020
(26-10-2020 തിങ്കൾ മുതൽ 2-11-2020 തിങ്കൾ കൂടി)

ഭക്തരേ, ഭാഗവതപ്രേമികളേ,

ഈ വർഷം തുടക്കം മുതൽ ലോകം മുഴുവൻ പടർന്നു പന്തലിച്ചു വരുന്ന കോവിഡ് 19 എന്ന മഹാമാരി നമ്മുടെ സപ്‌താഹ വേദികളേ കൂടി താത്കാലികമായി മുരടിപ്പിച്ചു വരുന്ന അവസ്‌ഥ ആണല്ലോ, എന്നാൽ ഭാഗവത പ്രേമികൾക്ക് ഇതൊന്നും മഹാമാരിയല്ലെന്നും പതിന്നാലുലോകത്തിനും രക്ഷകനായിട്ടുള്ള ഭഗവാൻ്റെ കഥാ പാരായണ-ശ്രവണാദികൾ കൊണ്ട് ഇതിനെയെല്ലാം തടഞ്ഞു ലോകത്തിനു തന്നെ രക്ഷ നൽകാൻ സാധിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണം ആണ് ഇന്നത്തെ പുതിയ സാങ്കേതിക വിദ്യകളിൽക്കൂടിയും ഈ കഥകൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അനവധി ആചാര്യന്മാരുടെ നേതൃത്വത്തിൽ പല പല സംഘങ്ങളായി ലോകത്തിൻ്റെ വിവിധ കോണുകളിലായി ഇത് പാടിക്കൊണ്ടിരിക്കുന്നു. നമുക്കും അതിൻ്റെ ഭാഗമാകാൻ വന്നിരിക്കുന്ന സുവർണ്ണാവസരമാണ് 2020 ഒക്ടോബർ 26 തിങ്കളാഴ്‌ച മാഹാത്മ്യത്തോടു കൂടി ആരംഭിക്കുന്ന ഈ സപ്‌താഹം എല്ലാവരും ഈ അവസരം വേണ്ടവിധം വിനിയോഗിക്കുക.

– ബ്രഹ്മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു ഇളയിടം)