നമസ്കാരം എൻ്റെ പേര് ബേബി സുനന്ദ. ഞാൻ ബഹ്റിൻ ഭാഗവത കുടുംബത്തിലെ ഒരു അംഗമാണ്. ഭാഗവത കുടുംബത്തിൻ്റെ അമരക്കാരായ മനു തിരുമേനിക്കും മധു സാറിനും ആദ്യമായി ഞാൻ നമസ്കാരം പറയുന്നു. ഈ കുടുംബത്തിലെ നാമജപവും വായനയും നാരായണീയം എല്ലാം എന്നെ സംബന്ധിച്ച് തീർത്തും ഒരു പുതിയ അനുഭവമാണ്. ഭാഗവതം കയ്യിൽ വാങ്ങിച്ചിട്ട് നാലഞ്ചു വർഷമായെങ്കിലും ഇന്നേവരെ അത് തുറന്നു നോക്കിയിട്ട് ഉണ്ടായിരുന്നില്ല. ഈ വൈശാഖ മാസത്തിൽ എല്ലാദിവസവും സഹസ്രനാമം മുതൽ ഞാനും കൂടെ ചൊല്ലാനും വായിക്കാനും തുടങ്ങി. എല്ലാ അദ്ധ്യായവും വായിച്ചില്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ ഭാഗവതം വായിക്കുകയും അതുപോലെ നാരായണീയവും വായിക്കുന്നുണ്ട്. നാരായണീയം എത്ര തവണ വായിക്കാൻ ശ്രമിച്ചിട്ടും എനിക്ക് അതിന് സാധിച്ചിരുന്നില്ല. എന്നാൽ സരോജ ടീച്ചറുടെ നാരായണീയം വായന കേട്ടപ്പോൾ കൂടെ വായിച്ചു കൊണ്ട് തെറ്റുകൂടാതെ എന്ന് തന്നെ പറയാം നാരായണീയം വായിക്കാനും പഠിച്ചു. ബാല ഭാഗവത കുടുംബത്തിലുള്ള കൊച്ചുമക്കൾക്ക് എന്റെ വിനീതമായ കൂപ്പുകൈകൾ.. കൊച്ചു കുട്ടികൾ ചൊല്ലുന്നത് കേൾക്കുമ്പോൾ എന്റെ ബാല്യത്തിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. എല്ലാ കുടുംബാംഗങ്ങളും അവരുടെ കൊച്ചുമക്കളെ ഈ ബാല കുടുംബത്തിലേക്ക് കൊണ്ടുവന്നു എല്ലാവരെയും നമ്മുടെ സംസ്കാരം പഠിപ്പിക്കാനും വളർത്തിയെടുക്കാനും ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. വളരെ നല്ലൊരു ആശയമാണ് ഈ സംരംഭം കൊണ്ട് ഉണ്ടായിട്ടുള്ളത് അതുകൊണ്ട് എല്ലാവർക്കും നന്മയും ശ്രേയസ്സും ഉണ്ടായിരിക്കും.
ഗുരുവായൂരപ്പൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും എല്ലാവരിലും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
– ബേബി സുനന്ദ, ബഹ്റിൻ ഭാഗവത കുടുംബം