ഭാഗവത കുടുംബം

 

സജ്ജനങ്ങളേ,

ബ്രഹ്‌മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരിയുടെ (മനു ഇളയിടം) മേൽനോട്ടത്തിൽ ‘ഭാഗവത കുടുംബം’ എന്ന ആശയത്തെ വിവിധ സത്സംഗങ്ങളിലൂടെ പ്രാവർത്തികമാക്കുന്നതിന് ആരംഭം കുറിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

ഉദ്ദേശ്യ ലക്ഷ്യം:
ഭാഗവതത്തെ സ്നേഹിക്കുന്നവരും ഭാഗവതം കൂടുതൽ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ജീവിതത്തിൽ പ്രായോഗികമാക്കുവാനും ആഗ്രഹിക്കുന്നവരുമായ സജ്ജനങ്ങളിലൂടെ ഓരോ കുടുംബത്തിലും ആദ്ധ്യാത്മികമായ ഉയർച്ചയും ആനന്ദവും കൈവരിക്കുന്നതിനു വേണ്ടി.

ചുരുക്കത്തിൽ ‘ശ്രീമദ് ഭാഗവത പ്രചാരണം’ തന്നെ ലക്ഷ്യം.

നമ്മുടെ കുട്ടികളെ ശ്രീമദ് ഭാഗവതം, ശ്രീമദ് ഭഗവദ്ഗീത തുടങ്ങിയ മഹത് ഗ്രന്ഥങ്ങളുടെ താത്പര്യങ്ങളെ ഉൾക്കൊള്ളുവാൻ പ്രാപ്തരാക്കുക. അതിലൂടെ ആത്മീയവും ഭൗതീകവുമായ വളർച്ചയിൽ ജീവിത വിജയം കൈവരിക്കുവാൻ സജ്ജരാക്കുക.

പ്രവർത്തനം:
വിവിധ മേഖലകളായി തിരിച്ച വാട്സാപ്പ് ഗ്രൂപ്പുകളായിട്ടാണ് ഭാഗവത കുടുംബ സത്സംഗങ്ങൾ പ്രവർത്തിക്കുക.

ഓരോ സത്സംഗത്തിനും അഡ്മിനുകളെ നിശ്ചയിച്ച്, അംഗങ്ങളുടെ എണ്ണം വളരെ കുറവാണെങ്കിൽ പോലും ഭാഗവത ചിന്തകളിൽ താത്‌പര്യം ഉള്ളവരെ മാത്രം ഉൾപ്പെടുത്തി ഗ്രൂപ്പ് നിലകൊള്ളുക.

അഡ്മിനുകളും അംഗങ്ങളും കൂട്ടായ തീരുമാനത്തിൽ നാമജപം, പാരായണം, കീർത്തനാലാപനം തുടങ്ങിയ വിവിധ തരത്തിലുള്ള കാര്യങ്ങൾ ഗ്രൂപ്പിൽ നടത്താവുന്നതാണ്.

ദൈനംദിന ആശംസകൾ, അനുയോജ്യമല്ലാത്ത ഫോർവേഡ് മെസ്സേജുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക. മറ്റ് ആദ്ധ്യാത്മിക സംഘടനകളുടേയോ വ്യക്തികളുടേയോ ഫോർവേഡ് മെസ്സേജുകൾ, വീഡിയോകൾ പ്രചരിപ്പിക്കുവാൻ പാടുള്ളതല്ല.

ബ്രഹ്‌മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ SrimadBhagavatham.org ൻ്റെ കീഴിൽ ഇതിലേക്കായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. പുരാണ പാരായണ പഠന ക്‌ളാസ്സുകൾ, പ്രഭാഷണ പരമ്പരകൾ തുടങ്ങിയ പ്രോഗ്രാമുകൾ യഥാസമയം ‘ഭാഗവതം ജീവിതത്തിലൂടെ’ എന്ന യൂട്യൂബ് ചാനൽ വഴി ലഭ്യമാക്കുന്നതായിരിക്കും. കൂടാതെ SrimadBhagavatha എന്ന ഔദ്യോഗിക ഫേസ് ബുക്ക് പേജ് വഴിയും ലഭ്യമാക്കുന്നതാണ്.

സജ്‌ജനങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും info@srimadbhagavatham.org എന്ന ഈമെയിലിലൂടെയും +91 9495488434 വാട്സാപ്പ് നമ്പറിലൂടെയും അയക്കാവുന്നതാണ്. സാദ്ധ്യമായവ പരിഗണിക്കുന്നതായിരിക്കും.

നമ്മുടെ ഉദ്ദേശശുദ്ധിയെ സാക്ഷാത്കരിക്കാൻ എല്ലാ സജ്ജനങ്ങളും ഒന്നായി അണിനിരക്കുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. അതിനായി ജഗദീശ്വരന്റെയും ഗുരുഭൂതന്മാരുടേയും പാദാരവിന്ദങ്ങളിൽ പ്രണമിക്കുന്നു

സ്നേഹപൂർവ്വം,

ബ്രഹ്‌മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി

ഭാഗവത കുടുംബത്തിൽ ചേരാം!

( നിലവിൽ ഭാഗവത കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായവർ രജിസ്റ്റർ ചെയ്യേണ്ടതില്ല. )