ആദിപരാശക്തി


srimadbhagavatham.org 17 Comments

ആദിപരാശക്തി

ശ്ലോകം
*******
ശംഖ് ചക്ര ഗദാ പത്മം
നാല് തൃക്കൈയിലേന്തി
തേജസ്സാൽ കീർത്തിയോടെ വസിക്കും
ശ്രീ കുമാരനല്ലൂർ കാർത്ത്യായനീ
ത്വൽപദം കൈതൊഴുന്നേൻ

കീർത്തനം
**********
ആദിപരാശക്തി അദ്രിനിവാസിനീ
ശ്രീകുമാരേശ്വരീ പാലയമാം

സത്യസ്വരൂപിണീ നിത്യസ്വരൂപിണീ
ആനന്ദരൂപിണീ പാലയമാം

പഞ്ചസ്വരൂപിണീ പാപവിനാശിനീ
ശ്രീമഹാദേവീ കൈതൊഴുന്നേൻ

ലക്ഷ്മിയായ് ഗൗരിയായ്
വാണിയായ് കാളിയായ്
ദേവീ കാർത്ത്യായനീ പാലയമാം

സർവ്വാർത്ഥ സാധികേ
സർവ്വ ജഗന്മാതേ
മംഗല്യ ദായികേ പാലയമാം

മഞ്ഞളാലഭിഷേകം
ചെയ്തപൊൻവിഗ്രഹം
ദിവ്യ തേജസ്സാൽ വിളങ്ങിടുന്നൂ

നിത്യവും എന്നുള്ളിൽ
അമ്മതൻ തിരുമുഖം
ഭദ്രദീപം പോൽ തെളിയുന്നു

അമ്മേ മഹാമായേ ദേവീ കാർത്ത്യായനീ
ശ്രീപരമേശ്വരീ പാലയമാം

ആശ്രിത വത്സലേ അന്നപൂർണ്ണേശ്വരീ
ഭക്തപ്രിയേ ദേവീ കൈതൊഴുന്നേൻ.

ആദിപരാശക്തി അദ്രിനിവാസിനീ
ശ്രീകുമാരേശ്വരീ പാലയമാം

രചന, ആലാപനം

ശ്രീമതി. സുജാതാ മാവേലി ഇല്ലം, കൂറ്റനാട്

Comments are closed.