ഗുരുവായൂരമ്പലനടയിൽ
ഗുരുവായൂരമ്പലനടയിൽ കൈകൂപ്പി നിൽക്കും നേരം
കണ്ണനവൻ അരികിൽ വന്ന് എൻ കരം പിടിച്ചു എൻ്റെ കരുപിടിച്ചു
ഗോപികമായി മാറി ഞാൻ എൻ കണ്ണനോട് ഒത്തുചേർന്നു
ഗുരുവായൂരമ്പലനടയിൽ ഓടി കളിച്ചു ഞാൻ ഓടി കളിച്ചു
മനസ്സാകും തിരുമധുരം ഞാൻ കണ്ണന് നേദിച്ചപ്പോൾ
ഗുരുവായൂരമ്പല നടയിൽ ശംഖ് നാദം കേട്ടു തുടങ്ങി
ശംഖ് നാദം കേട്ടു തുടങ്ങി
കണ്ണനുമായി ലീലയാടി തളർന്നു ഞാൻ മയങ്ങും നേരം
ഗുരുവായൂരമ്പലനടയിൽ പൂജ തുടങ്ങി പൂജ തുടങ്ങി
ഉണർന്നു ഞാൻ നോക്കും നേരം എൻ മനം കവർന്ന കണ്ണൻ
ഗുരുവായൂരമ്പല നടയിൽ നിറഞ്ഞു നിൽപ്പൂ കണ്ണൻ നിറഞ്ഞ് നിൽപ്പൂ.
ഗുരുവായൂരമ്പല നടയിൽ കൈകൂപ്പി നിൽക്കും നേരം
കണ്ണനവൻ അരികൽ വന്ന് എൻ കരം പിടിച്ചു എൻ്റെ കരം പിടിച്ചു.
രചന, ആലാപനം
ശ്രീമതി. മായാ ശോഭനൻ, തിരുവനന്തപുരം
Comments are closed.