ഗുരുവായൂരപ്പാ…


srimadbhagavatham.org 9 Comments

ഗുരുവായൂരപ്പാ…

ഗുരുവായൂരപ്പാ… നിൻ തിരുനടേലെത്താ-
നൊരുപാട് നാളായി എൻ മനം തുടിക്കുന്നു (2)
പല പല നാളുകൾ കാത്തിരുന്നു കണ്ണാ (2)
നിൻ സവിധത്തിലണഞ്ഞിടുവാൻ (2)
( ഗുരുവായൂരപ്പാ…

ഹരേ കൃഷ്ണ ഗോപാല
തിരുമുഖം കാണാനായ് കനിയേണമേ..(2)
നൈവേദ്യമായി ഒന്നുമില്ല കണ്ണാ
നിൻ തിരുനാമ സങ്കീർത്തനമല്ലാതെ (2)
ഭക്തിയാലതുനൈവേദ്യമാക്കില്ലേ…( 2 )
മുരളീധരാ..കണ്ണാ…മനമോഹനാ…(2).
( ഗുരുവായൂരപ്പാ…

ജന്മ ജന്മാന്തര പുണ്യങ്ങൾ നേടുവാൻ
നിൻ മുന്നിലെത്താൻ കനിയണേ ഭഗവാനെ (2)
നാരായണ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടിതാ
നാളുകൾ ഞാനിതാ നീക്കിടുന്നു (2)
നേരങ്ങൾ കാലങ്ങൾ പോയിടുന്നു കണ്ണാ
ദർശനപുണ്യം തരികെൻ്റെ കണ്ണാ(2)
( ഗുരുവായൂരപ്പാ…

രചന

ആശാ സുനിൽ, തിരുവനന്തപുരം

ആലാപനം

ശ്രീവിദ്യ കണ്ണൂർ

Comments are closed.