കണ്ണാ നിന്നെ കാണാൻ


srimadbhagavatham.org 6 Comments

കണ്ണാ നിന്നെ കാണാൻ

കണ്ണാ നിന്നെ കാണാൻ വരും നേരം
കണ്ണാ നീയെന്നെ മയക്കീടരുതേ
മോഹനമായ നിൻ രൂപം കാണുവാൻ
എൻ്റെ കണ്ണുകൾ ചിമ്മാതിരിക്കണേ
പുഞ്ചിരി തൂകുന്ന അധരാമൃതത്തിൽ
ഞാൻ കണ്ണൻ്റെ വേണുവായി തീർന്നീടണേ
കൗസ്തുഭം അണിയുന്ന കണ്ണൻ്റെ കണ്ഠത്തിൽ
നാദാമ്യതമായി എന്നെ തീർത്തീടണേ.
വനമാല അണിയുന്ന കണ്ണൻ്റെ മാറിടം
പൂഞ്ചോലയായി എനിക്കായീടണേ
മഞ്ഞപട്ട് അണിയുന്ന കണ്ണൻ്റെ കാലുകൾ
അടിയനെന്നും ശക്തി ഏകീടണേ
ത്രിലോകമെല്ലാം അളന്ന നിൻ പാദങ്ങൾ
എപ്പോഴും എന്നുള്ളിൽ നിറഞ്ഞിടണേ
എൻ മനസ്സാകുന്ന വാസന പുഷ്പങ്ങൾ
നിൻ പാദപത്മത്തിൽ അർപ്പിക്കുന്നേൻ
കണ്ണാ നിൻ പാദ പത്മത്തിൽ അർപ്പിക്കുന്നേൻ.

രചന, ആലാപനം

ശ്രീമതി. മായാ ശോഭനൻ, തിരുവനന്തപുരം

Comments are closed.