കണ്ണൻ്റെ ലീലകൾ


srimadbhagavatham.org 12 Comments

കണ്ണൻ്റെ ലീലകൾ

എന്തൊരത്ഭുതം കണ്ണാ…നിന്‍ലീലകള്‍ (2)
എത്ര വർണ്ണിച്ചാലും മതി വരില്ല. (2)
എത്രയോ ജന്മങ്ങള്‍ താണ്ടിയീഭൂവില്‍
നിന്‍പാദരേണുവായ് വീണ്ടുമെത്തി ഞാൻ. (2).

നിന്‍കഥകൾ കേട്ടുകേട്ടെന്‍ മനതാരില്‍
നിന്‍ ലീലകളോരോന്നും നിറഞ്ഞു നില്പൂ…
ബാലലീലകളെനിക്കേറെയിഷ്ടമായി.
അതില്‍ വെണ്ണക്കള്ളനെയെനിക്കേറെയിഷ്ടമായി (2)
(എന്തൊരത്ഭുതം

പൂതനാമോക്ഷവും ഉലൂഖലബന്ധനവും
ഗോകുലലീലയില്‍ ആസ്വദിപ്പിച്ചു നീ..
ഗോപികമാരുടെ മാനസചോരനാം
ഉണ്ണിക്കണ്ണനെയെനിക്കേറെയിഷ്ടമായി. (2)
(എന്തൊരത്ഭുതം

കാളിയമര്‍ദ്ദനമാടി നീ..ഭംഗിയായി
ഗോവര്‍ദ്ധനഗിരിയെ താങ്ങിയതുമത്ഭുതം.
ഗോപികമാരുടെ വസ്ത്രാപഹരണവും
ഗോക്കളെമേച്ചു നീ… ആടിയല്ലോ..(2)
(എന്തൊരത്ഭുതം

രചന, ആലാപനം

ശ്രീവിദ്യ കണ്ണൂർ

Comments are closed.