കൃഷ്ണാ… കാത്തിരിക്കുന്നു…


srimadbhagavatham.org 9 Comments

കൃഷ്ണാ… കാത്തിരിക്കുന്നു…

കളഭം മണക്കുന്നു… കാലൊച്ച കേൾക്കുന്നു…
കണ്ണാ നീ വന്നോ മുരാരേ…
രാധയെപ്പോൽ… ഭക്തമീരയേപ്പോൽ…
കാത്തിരിക്കുന്നു ഞാനും…
(കളഭം…

ഗോക്കളെ മേയ്ക്കുന്ന സഖരൊത്തു നീ
ഒന്നു ഗോവർദ്ധനക്കാട്ടിലെത്തുമോ…(2)
തുള്ളിക്കളിയ്ക്കുന്ന യമുനതൻ തീരത്ത്
വിശ്രമിയ്ക്കാനായ് വന്നിടാമോ…(2)
(കളഭം…

ഭാണ്ഡീരവനത്തിൽ ശ്യാമസുന്ദരാ നീ
വനഭോജനത്തിനായ് വരുമോ…(2)
രാസമണ്ഡലത്തിൽ ഗോപിമാരേപ്പോലെ
ക്രീഡയ്ക്കായ് എന്നെയും ചേർക്കുമോ… (2)
(കളഭം…

രചന, ആലാപനം

ശ്രീമതി. ഇന്ദിര മോഹൻ പിള്ള, മുംബൈ

Comments are closed.