നാമാമൃതം
കണ്ണൻ്റെ ഒരോരോ ലീലകൾ വർണ്ണിക്കാൻ
ആവില്ലെനിക്കൊന്നുമാവതില്ല!
ആദിയുമന്തവുമില്ലാത്തൊരീശൻ്റെ
ലീലകളെണ്ണിയാൽ തീരുകില്ല!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
എന്നാലും ഞാൻ പാടും കണ്ണൻ്റെ ലീലകൾ
എപ്പോഴുമെപ്പോഴും ആമോദത്താൽ!
കണ്ണനും രാധയും ഓടിക്കളിച്ചോരാ-
വൃന്ദാവനത്തിൻ കഥകൾ പാടും!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
ധാമത്തിലുള്ളോരാ പുണ്യ രജസ്സിനെ
ആവോളം കോരി ഞാൻ മേലൊഴിക്കും!
എത്ര ജന്മങ്ങൾ നീ തന്നാലും കണ്ണാ നിൻ
നാമത്തേ പാടി നടത്തീടേണം!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
ഇക്കലി മായയിൽപ്പെട്ടുഴലുന്നോർക്കു
നാമത്തെ ഓർക്കാൻ കഴിഞ്ഞിടണേ!
നിൻ സ്മൃതി മായാതെ എന്നും മനതാരിൽ
ഉണ്ടാവാൻ ഒന്നു കനിഞ്ഞീടണേ!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
നാമത്തെ ഞങ്ങൾക്കു സാധന ചെയ്യുവാൻ
നാവു കുഴയാതെ സാധിക്കണേ!
നാമത്തെയല്ലാതെ മറ്റൊന്നുമാശ്രയം
ഇല്ലെന്നുറപ്പിക്കാൻ സാധിക്കണേ!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
ഇന്ദ്രിയ നിഗ്രഹമുണ്ടാവാൻ ഞങ്ങൾക്കു
നാമാമൃതം തന്നനുഗ്രഹിക്കൂ.!
നാമാമൃതം തന്നനുഗ്രഹിക്കൂ.!
നാമാമൃതം തന്നനുഗ്രഹിക്കൂ.!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
രചന
ബ്രഹ്മശ്രീ. ഹരിദാസ് മഞ്ഞപ്പറ്റ മന, തൃത്താല
ആലാപനം
ശ്രീമതി. ദ്രൗപതി അന്തർജ്ജനം, മാവേലിക്കര
Comments are closed.