ഓടക്കുഴലുമെടുത്തു…


srimadbhagavatham.org 8 Comments

ഓടക്കുഴലുമെടുത്തു…

ഓടക്കുഴലുമെടുത്തു
ചേലോടെ ചെഞ്ചൊടി ചേർത്തു
മോഹനരാഗം പൊഴിച്ചു
മായക്കണ്ണനും പുഞ്ചിരി തൂകി.
മൗലിയിൽ പൊൻ കിരീടവും
മേലെതിരൂമുടി മാലകളും
തെച്ചി പൂക്കളും ചാർത്തി
പുഞ്ചിരിതൂകുന്നൂ കണ്ണൻ.
സ്വർണ്ണ മാല്യങ്ങളും വനമാലകളും
മിന്നും ഗോപിയും
കൈവള തോൾവള കങ്കണവും
ചാർത്തി നിൽക്കുന്നു
പുഞ്ചിരി തൂകിടുന്നൂ
ചെമ്പട്ടുകോണകവും ചാർത്തി
കാലിൽ പൊൻ തളയുമിട്ടൂ
നെയ് തിരി നാളത്തിൻ പ്രഭയിൽ
തിളങ്ങീടുന്നിതാ കണ്ണൻ.
കണ്ണൻ്റെ ആ പിഞ്ചുപാദം
നമസ്കരിച്ചു ജപിച്ചീടാം
കണ്ണനാമുണ്ണി തൻ നാമം
എന്നും വാഴ്ത്തി പാടിടാം
നാരായണ ഹരേ നാരായണ (5)

രചന, ആലാപനം

ശ്രീമതി. ആനന്ദി മോഹൻ, കോഴിക്കോട്

Comments are closed.