പുണ്യഭൂമിയാകുമീ…


srimadbhagavatham.org 3 Comments

പുണ്യഭൂമിയാകുമീ…

പുണ്യഭൂമിയാകുമീ വൃന്ദാവനം
ശ്രീകൃഷ്ണ ലീലകളാൽ അതിമോഹനം
ഗോലോകചന്ദ്രനായ് വിളങ്ങും കണ്ണൻ
ആനന്ദ ദായകനാം രാസനായകൻ
ഗോപരും ഗോക്കളും ഗോപികമാരും
തോഴനായ് കാണുന്ന ഗോകുലബാലൻ
വൃന്ദാവനത്തിൻ പ്രാണനായകൻ
പരിപൂർണ്ണതമനാകും യാദവബാലൻ
ബ്രഹ്മാദി മുനിമാരാൽ വന്ദിതനവൻ
രോഹിണി നക്ഷത്രൻ അംബുജേക്ഷണൻ
കരിമേഘനിറമാണ്ട വേണുവാദകൻ
പരമാത്മാവാകുമീ ഗോപബാലൻ
ഭൂഭാരം തീർക്കാനായ് അവതരിച്ചവൻ
യശോദമാതാവിൻ നന്ദകിശോരൻ
കംസനും ഭയത്തോടെ സ്മരിച്ചിരുന്നവൻ
കാറൊളി വർണ്ണനാകും ഉണ്ണിക്കൃഷ്ണന്‍
ഉദ്ധവനെ ഉത്തമനായ് കണ്ടിരുന്നവൻ
വിപ്രപത്നികൾക്ക് മോക്ഷം ഏകിയവൻ
കണ്ടാലും കണ്ടാലും കൊതിതീരാത്ത
മോഹനഗാത്രനാകും മുരളീധരന്‍…

രചന, ആലാപനം

ശ്രീമതി. ഇന്ദിര മോഹൻ പിള്ള, മുംബൈ

Comments are closed.