രാസേശ്വരീ…


srimadbhagavatham.org 2 Comments

രാസേശ്വരീ…

രാസേശ്വരീ… രാധേ.. രാസേശ്വരീ
രാസേശ്വരീ… രാധേ രാസേശ്വരീ
യദുകുല തിലക ഹൃദയ നിവാസേ……(2)
രാസേശ്വരീ… രാധേ… രാസേശ്വരീ
രാസേശ്വരീ… രാധേ… രാസേശ്വരീ.
കാമിനിമാരുടെ കമനീയ വിഗ്രഹൻ
ഗോപീജനത്തിൻ ഹൃദയൈകചോരൻ
യശോദ പുൽകും കോമളബാലൻ
രാധേ നിനക്കവൻ ജീവൻ്റെ ജീവന്‍.
രാസേശ്വരീ… രാധേ..രാസേശ്വരീ
രാസേശ്വരീ… രാധേ.. രാസേശ്വരീ
വൃന്ദാവനം നിൻ പ്രേമനികുഞ്ജം
യമുനാ നദിയോ ജല ക്രീഡാരംഗം
ഗോകുലത്തിൻ ഭൂഷണരത്നം
രാധേ നിനക്കവൻ ഹൃദയാനന്ദം
രാസേശ്വരീ… രാധേ.. രാസേശ്വരീ
രാസേശ്വരീ.. രാധേ.. രാസേശ്വരീ
ഗോലോകനാഥൻ്റെ പ്രേയസിയാകും
രാധേ നിൻ മൃദു പാദം ശരണം
വൃന്ദാവനത്തിൻ നികുഞ്ജങ്ങളിൽ നീ
കൃഷ്ണപ്രേമത്തിൽ പൂത്തുലയുന്നു…
രാസേശ്വരീ.. രാധേ.. രാസേശ്വരീ
രാസേശ്വരീ.. രാധേ..രാസേശ്വരീ
യദുകുല തിലക ഹൃദയ നിവാസേ… (2)
രാസേശ്വരീ.. രാധേ.. രാസേശ്വരീ…
രാസേശ്വരീ.. രാധേ.. രാസേശ്വരീ.

രചന, ആലാപനം

ശ്രീമതി. ഇന്ദിര മോഹൻ പിള്ള, മുംബൈ

Comments are closed.