ശിവശക്തിയാം
ശിവശക്തിയാം ഹിമഗിരിസുത
ആദിപരാശക്തിതൻ പൂർണ്ണാവതാരം
ശക്തിതൻ പ്രതീകമാം ത്രിപുര സുന്ദരി
ശ്രീ രാജരാജേശ്വരീ അംബികേ ശരണം
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ശ്രീ മഹാകാളിയാം കാർത്തൃായനി ഭുവനേശ്വരി
അന്നപൂർണ്ണേശ്വരി ചണ്ഡികേ ഭഗവതി
സിംഹ വാഹിനീയും വൄഷഭവാഹിനീയും
പരബ്രഹ്മരൂപിണിയും നീയല്ലയോ അമൃതേശ്വരീ
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
പരബ്രഹ്മമൂർത്തിയും ആദിദേവ൹മായ
പരമശിവനുടെ അർദ്ധാംഗിനിയല്ലയോ
അർദ്ധനാരീശ്വര ശക്തിയാം പാർവതിദേവിയും
ആദിശക്തിയും നിയല്ലയോ കരുണാമയീ
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
(ശിവശക്തി)
രചന, ആലാപനം
ശ്രീമതി. വനജ എം. നായർ, മുംബൈ
Comments are closed.