ശ്രീയെഴും ഗുരുവായൂർ


srimadbhagavatham.org 6 Comments

ശ്രീയെഴും ഗുരുവായൂർ

ശ്രീയെഴും ഗുരുവായൂർ വാഴുന്ന
ശ്രീപതേ ഭക്ത വത്സലാ
കണ്ണാ കാർമുകിൽ വർണ്ണാ ഗോവിന്ദാ
കാത്തുകൊള്ളേണം ഞങ്ങളേ
കാരുണ്യക്കടലായ നിന്നുടെ
കാരുണ്യ വർഷമേൽക്കാനും
കൺകുളിരെ നിൻ സുന്ദര രൂപം
കാണ്മാനും ഭാഗ്യം നൽകണം
കണ്ണാ കാർമുകിൽ വർണ്ണാ
മോഹന രൂപമെന്നിൽ നിറയണം
കാരുണ്യാമൃത വാരിധിയെന്നും
കാത്തു കൊള്ളണം ഞങ്ങളേ
കീർത്തനീയ ഗുണാംബുധേ നിത്യം
കീർത്തിക്കേണം തിരു നാമം
സഞ്ചിത കർമ്മ പാപങ്ങൾ തീർത്തു
നെഞ്ചകം ശുദ്ധമാക്കണം
നിൻ കഥകൾ നിൻ കീർത്തനങ്ങളും
എന്നും കേൾക്കാനും പാടാനും
നിൻ കൃപാപൂരം നൽകി ഞങ്ങളെ-
യുൾക്കനിവോടെ കാക്കണേ
അറിയാതെ ചെയ്‌തോരപരാധമെല്ലാം
അവിടുന്നു പൊറുത്തരുളേണം
രാധികാപതേ ഗോപാലകൃഷ്ണ
ആധിവ്യാധികൾ തീർക്കണം
കാത്തു കൊള്ളണേ ഞങ്ങളേ നിത്യം
കാൽത്തളിർ പണിയുന്നിതാ

ശ്രീ ഹരേ ഹരേ പാഹിമാം കൃഷ്ണ
പാഹിമാം കൃഷ്ണ പാഹിമാം (2)

പാഹിമാം കൃഷ്ണ കൃഷ്ണ പാഹിമാം (2)

രചന

ശ്രീമതി. പദ്മിനി പ്രഭാകർ, മുടപ്പല്ലൂർ

ആലാപനം

ശ്രീമതി. സാവിത്രി തിരൂർ

Comments are closed.