യഥാ സർവ്വേഷു സൗഖ്യേഷു ഭോജനം പ്രാഹുരുത്തമം
തഥാ സർവ്വേഷു സ്തോത്രേഷു ശ്രീമദ് ഭാഗവതം പരം
എപ്രകാരം സകല സൗഖ്യങ്ങളിൽ വച്ച് ആഹാരം ഏറ്റവും ഉത്തമമായ സൗഖ്യമാകുന്നത് അപ്രകാരം എല്ലാ സ്തോത്രങ്ങളിലും വച്ച് ഭാഗവതം ശ്രേഷ്‌ഠ സ്തോത്രം ആകുന്നു. വേദത്തിനോ ഉപനിഷത്തിനോ ഒരു ആദ്ധ്യാത്മിക ഗ്രന്ഥത്തിനും ലഭിക്കാത്ത വിശേഷണം മഹാത്മ്യം ഭാഗവതത്തിന് മാത്രം. “ശ്രീമദ് വിശേഷണം ഭാഗവതത്തിന് മാത്രം സ്വന്തം.” ശ്രീമദ് ഭാഗവതം ശാസ്ത്രം കലൗകീരേണ ഭാഷിതം “ശ്രീ ശുകൻ പാടിയ ശാസ്ത്രം ശ്രീമദ് ഭാഗവതം. മറ്റൊരർത്ഥം ശസ്ത്ര സംബന്ധി ശാസ്‌ത്രം. ഭാഗവതം നല്ല ശസ്ത്രക്രിയയാണ് ദാരിദ്ര്യം, രോഗം, ആധി, വ്യാധി എല്ലാ പ്രയാസങ്ങളെയും നശിപ്പിക്കും ആയുധം “സകല രോഗങ്ങൾക്കും ശമനൗഷധം” അതാണ് ഭാഗവത സ്വരൂപിയാം ശ്രീ ഗുരുവായുരപ്പന്റെ മാഹാത്‌മ്യം.
ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ
– ബ്രഹ്മശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി