തിരുമധുര നാദം


srimadbhagavatham.org 4 Comments

തിരുമധുര നാദം

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
നാരായണ നാരായണ നാരായണ നാമം
മനതാരിൽ തെളിഞ്ഞിടും തിരുമധുര നാദം

പീലി തിരുമുടിയും ചാർത്തിയ കൃഷ്ണ നിൻ
ഓടക്കുഴൽ നാദം കേൾക്കേണം എന്നും
കുഞ്ഞിക്കാൽ പാടുകൾ മനസ്സിൽ തെളിയേണം
ഓം നമോ വാസുദേവായ ജപിക്കണം.

നാരായണ നാരായണ നാരായണ നാമം
മനതാരിൽ തെളിഞ്ഞിടും തിരുമധുര നാദം

വെണ്ണകട്ടുണ്ണിയായി ഓടിക്കളിക്കുന്ന
കണ്ണനാം ഉണ്ണിയെ കാണു മാറാകണം
വൃന്ദാവനത്തിലെ ഗോപികയാകണം
കാർമുകിൽ വർണ്ണൻ്റെ കൂടെ നടക്കണം
ഒന്നുമില്ലെങ്കിലും കൃഷ്ണ പാദത്തിൽ
ഒട്ടിക്കിടക്കുന്ന തുളസി കതിരാകണം

കൃഷ്ണാ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
നാരായണ നാരായണ നാരായണ നാമം
മനതാരിൽ തെളിഞ്ഞിടും തിരുമധുര നാദം

രചന, ആലാപനം

ശ്രീമതി. ആനന്ദി മോഹൻ, കോഴിക്കോട്

Comments are closed.