വൈശാഖ പുണ്യം


Asha Sunil 0 Comments

വൈശാഖ പുണ്യം

ഭാഗവത മുറ്റത്ത് ഓടിക്കളിക്കുന്ന
കാർമുകിൽ വർണ്ണാ കരിമാടിക്കുട്ടാ
സഹസ്രനാമം ചൊല്ലി വിളിക്കുന്നു കണ്ണാ
സുപ്രഭാതം കേട്ടു ഉണർന്നാലും
വൈശാഖമാസത്തിലെ പുണ്യദിനങ്ങളിൽ
ഗോപികമാർ ചൊല്ലും കിർത്തനങ്ങൾ നീ കേട്ടുവോ
എണ്ണിയെണ്ണി ഓരോ ദിനങ്ങളിൽ
നാമങ്ങൾ ചൊല്ലി പാടിടുന്നു
ആടുന്നു പാടുന്നു നമ്മുടെ മുറ്റത്ത്
ഓമന കണ്ണനാം കരിമാടിക്കുട്ടൻ
അമൃതേത്ത് പാടുന്നു അമ്മമാരും
കണ്ണനുണ്ണിയെ ഊട്ടുവാനായി
കഥകൾ ചൊല്ലുന്നു പിഞ്ചോമനകൾ
കണ്ണന്റെ കൂടെ കളിക്കുവാനായി
മെല്പത്തൂർ തന്ന നാരായണീയം
ചൊല്ലുന്നു ഭക്തിയോടെ ഭക്തരെല്ലാം
അനുഗ്രഹം ചൊരിയാനായി എത്തുന്നു മഹത്തുകൾ
കണ്ണന്റെ കഥകൾ വർണ്ണിക്കാനും
ഭാഗവത ഗീതം കേട്ടു കൊണ്ടു നാം
ഓരോ ദിനവും അർപ്പിച്ചിടുന്നു
കൃഷ്ണാ മുകിൽ വർണ്ണാ
വൃഷ്ണികുലേശ്വരാ കണ്ണാ
ഭാഗവത കുടുംബത്തിൽ വിളങ്ങിടേണം

– ആശാ സുനിൽ, തിരുവനന്തപുരം