ശ്രീമദ് ഭാഗവത ദ്വാദശാഹ യജ്‌ഞം 2021


admin 0 Comments

ഭാഗവത കുടുംബ സത്സംഗം – ശ്രീമദ് ഭാഗവത ദ്വാദശാഹ യജ്‌ഞം 2021

 

ഓം നമോ ഭഗവതേ വാസുദേവായ

പ്രിയ ഭാഗവത കുടുംബാംഗങ്ങളേ…,

ഗുരുനാഥൻ ഭാഗവതഹംസം ബ്രഹ്മശ്രീ. മള്ളിയൂർ ശങ്കരൻ നമ്പൂതിരി സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ശ്രാദ്ധദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഒൻപതു വർഷമായി ഭാഗവത ഉപാസന നടത്തുവാൻ ഈശ്വര കാരുണ്യം കൊണ്ടും ഗുരുകാരണവന്മാരുടെ അനുഗ്രഹം കൊണ്ടും സാധിച്ചു. ആയതു പോലെ ഈ വർഷവും അദ്ദേഹത്തിൻ്റെ പത്താമത് ശ്രാദ്ധദിനമായ ഓഗസ്റ്റ് 10 ന് മഹാത്മ്യത്തോടെ ആരംഭിച്ച് ഓഗസ്റ്റ് 23 ന് സമർപ്പണ പൂജയോടും സമ്പൂർണ്ണ നാരായണീയ പാരായണത്തോടും കൂടി അവസാനിക്കുന്ന രീതിയിൽ ശ്രീമദ് ഭാഗവത ദ്വാദശാഹ യജ്‌ഞം സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

എല്ലാ വർഷവും ഭാഗവത ഉപാസന പരദേവതാ ക്ഷേത്രമായ പുതുക്കുളങ്ങര ബലരാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു പതിവ്. കോവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓൺലൈനായി ഇല്ലത്തു തന്നെ വേദി ഒരുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

മാഹാത്മ്യ ദിവസം രാവിലെ 9 മണി മുതൽ ‘ഗുരുസ്മരണ’യിൽ ആരാധകർ ഭാഗവതഹംസം ബ്രഹ്മശ്രീ. മള്ളിയൂർ ശങ്കരൻ നമ്പൂതിരി അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്കിടുന്നു.

എല്ലാ ദിവസവും സഹസ്രനാമം, അഷ്ടോത്തരം, ഭുജംഗം, ഉണർത്തു പാട്ട്, പാരായണം, പ്രഭാഷണം, നാമജപം, ഭജനാമൃതം, അമൃതേത്ത്, പാരായണം, പ്രഭാഷണം, നാമജപം, ആരതി, സമർപ്പണം, ഭാഗവതഗീതം എന്ന രീതിയിൽ ആയിരിക്കും ഉപാസനാ ക്രമം.

ലോക ശാന്തിക്കുവേണ്ടി ദ്വാദശാഹ ദിനങ്ങളിൽ, ഇല്ലത്തു പതിവുപോലെ നടത്തി വരുന്ന ഗണപതി ഹോമം, ഭഗവതി സേവാ, അർച്ചന, പുഷ്പാഞ്ജലി തുടങ്ങിയ പൂജാദി കർമ്മങ്ങളിൽ ഭാഗഭാക്കായിഎല്ലാ ഭാഗവത പ്രേമികളും ഭഗവത് കടാക്ഷത്തിനു പാത്രീഭൂതരാകണമെന്നു താത്പര്യപ്പെടുന്നു.

ദ്വാദശാഹോപാസനയിൽ സൂം ആപ്പിലൂടെയും യൂട്യൂബിലൂടെയും ഓൺലൈൻ ആയി പ്രവേശിക്കാവുന്നതാണ്. നമ്മുടെ ഭാഗവത കുടുംബ സത്സംഗത്തിലെ എല്ലാ അംഗങ്ങളും ബന്ധു ജനങ്ങളും ഈ യജ്ഞത്തിൽ പങ്കെടുക്കണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

ഹരേ കൃഷ്ണാ…

ബ്രഹ്മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു ഇളയിടം)