ഭാഗവത കുടുംബ സത്സംഗം ശ്രീമദ് ഭാഗവത സപ്താഹ യജ്‌ഞം 2
ഓം നമോ ഭഗവതേ വാസുദേവായ
പ്രിയ ഭാഗവത കുടുംബാംഗങ്ങളേ…,
ഭാഗവത കുടുംബ സത്സംഗത്തിൽ പതിവുപോലെ നടത്തി വരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്‌ഞം ഈശ്വര കാരുണ്യം കൊണ്ടും ഗുരുകാരണവന്മാരുടെ അനുഗ്രഹം കൊണ്ടും ഈ നവംബർ 12 ന് മാഹാത്മ്യത്തോടെ ആരംഭിച്ച് 19 ന് സമർപ്പണ പൂജയോടും കൂടി അവസാനിക്കുന്ന രീതിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
എല്ലാ ദിവസവും സഹസ്രനാമം, അഷ്ടോത്തരം, ഭുജംഗം, ഉണർത്തു പാട്ട്, പാരായണം, പ്രഭാഷണം, നാമജപം, ഭജനാമൃതം, അമൃതേത്ത്, പാരായണം, പ്രഭാഷണം, നാമജപം, ആരതി, സമർപ്പണം, ഭാഗവതഗീതം എന്ന രീതിയിൽ ആയിരിക്കും ഉപാസനാ ക്രമം.
ലോക ശാന്തിക്കുവേണ്ടി സപ്‌താഹ ദിനങ്ങളിൽ, ഇല്ലത്തു പതിവുപോലെ നടത്തി വരുന്ന ഗണപതിഹോമം, ഭഗവതിസേവാ, അർച്ചന, പുഷ്പാഞ്ജലി തുടങ്ങിയ പൂജാദി കർമ്മങ്ങളിൽ ഭാഗഭാക്കായിഎല്ലാ ഭാഗവത പ്രേമികളും ഭഗവത് കടാക്ഷത്തിനു പാത്രീഭൂതരാകണമെന്നു താത്പര്യപ്പെടുന്നു.
സപ്താഹോപാസനയിൽ സൂം ആപ്പിലൂടെയും യൂട്യൂബിലൂടെയും ഓൺലൈൻ ആയി പ്രവേശിക്കാവുന്നതാണ്. ഭാഗവത കുടുംബ സത്സംഗത്തിലെ എല്ലാ അംഗങ്ങളും ബന്ധു ജനങ്ങളും ഈ യജ്ഞത്തിൽ പങ്കെടുക്കണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
ഹരേ കൃഷ്ണ!
– ബ്രഹ്മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു ഇളയിടം)
പ്രിയ ഭാഗവത കുടുംബാംഗങ്ങളേ,
ലോക നന്മക്കായ് നമ്മുടെ ഭാഗവത കുടുംബ സത്സംഗത്തിൽ ശ്രീമദ് ഭാഗവത
സപ്താഹ യജ്‌ഞം, ശ്രീമന്നാരായണീയ യജ്ഞം, നിത്യേന ഭാഗവതോപാസന,
തുടങ്ങിയ സൽകർമ്മങ്ങൾ നടത്തി വരുന്നതാണല്ലോ. ഈശ്വര കാരുണ്യം
കൊണ്ടും ഗുരുകാരണവന്മാരുടെ അനുഗ്രഹം കൊണ്ടും പതിവുപോലെ ഈ
മാസം, 2022 നവംബർ 12 ശനിയാഴ്ച മുതൽ 19 ശനിയാഴ്ച കൂടി (1198 തുലാം 26 –
വൃശ്ചികം 3 ) രണ്ടാമത് ശ്രീമദ് ഭാഗവത കുടുംബ സപ്താഹ യജ്‌ഞം വളരെ ഭംഗിയായി
ഭഗവാൻ്റെ പാദങ്ങളിൽ സമർപ്പിക്കുവാൻ നമുക്ക് സാധിച്ചു.
ഓൺലൈനിലൂടെ ആയിരുന്നെങ്കിലും പല ദേശങ്ങളിലിരുന്നു കൊണ്ട്
തന്നെ എല്ലാ കുടുംബാംഗങ്ങളും യജ്ഞത്തിൽ സജീവമായി പങ്കെടുത്തു.
ഈ അവസരത്തിൽ താങ്കളുടെ മഹനീയ സാന്നിധ്യത്തിന് കുടുംബാംഗങ്ങളുടെ
പേരിലും srimadbhagavatham.org – ൻ്റെ പേരിലും നന്ദി അറിയിക്കട്ടെ. വരും
നാളുകളിലും ഭാഗവത സത്സംഗ പ്രവർത്തനങ്ങൾ കൂടുതൽ സജ്ജനങ്ങളിലേക്ക്
എത്തുവാനും, ഒപ്പം എല്ലാ സൽകർമ്മങ്ങളിലും താങ്കളുടെ പങ്കാളിത്തം
ഉണ്ടാകുവാനും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്‌നേഹാശീർവാദങ്ങളോടെ,
ഭാഗവത കുടുംബ സത്സംഗത്തിനു വേണ്ടി.
– srimadbhagavatham.org
ഹരേ കൃഷ്ണ!
Comments are closed.