‘ഭാഗവത കുടുംബം’ എന്നുള്ള കൂട്ടായ്മയുടെ പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയായാലും അവർക്കൊക്കെ ഒരു ബിഗ് സല്യൂട്ട് കൊടുക്കാതെ പറ്റില്ല. ഭാഗവതത്തെ ഈ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുവാൻ സാധിക്കുന്നു എന്നത് വലിയൊരു കാര്യമാണ്. ഈ മഹാമാരിയുടെ നടുവിൽ നമുക്ക് ഭഗവത് ചിന്തകളിൽ മുഴുകുവാൻ ഈ സത്സംഗം കൊണ്ട് സാധിക്കുന്നു. ഇനിയും ഇതുപോലെ യുള്ള സത്ചിന്തകളും സത്കർമ്മങ്ങളും എല്ലാവരിലേക്കും എത്തിക്കുവാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഭാഗവത ബാലകുടുംബവും ഒരു നല്ല ആശയമാണ്. കുട്ടികളേയും നമ്മളോടൊപ്പം ഈ സത്ചിന്തകളിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ സാധിക്കുക എന്നത് ഒരു വലിയ കാര്യമാണ്. ഇനിയും കൂടുതൽ കൂടുതൽ കുട്ടികൾ ഇതിലേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതിൻ്റെ ലക്ഷ്യം പൂർത്തീകരിക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
-Archana Padmanabhan, Thrissur