Asha Raman, Delhi


admin 0 Comments

 

ഓം നമോ ഭഗവതേ വാസുദേവായ:

ഭാഗവത കുടുംബത്തിലെ എല്ലാവർക്കും എൻ്റെ വിനീതമായ നമസ്കാരം. ഭാഗവത കുടുംബത്തെ കുറിച്ച് ഒരു രണ്ടു വാക്ക് സന്ദേശം രൂപത്തിൽ അയക്കണം എന്ന് തോന്നി. വൈശാഖ മാസം ആചരിക്കുന്ന ഈ സമയത്ത് ഗുരുവായൂർ ഒക്കെ പോയി ഭജനം ഇരിക്കാനും ഭഗവാൻ്റെ കീർത്തനങ്ങളും പ്രഭാഷണങ്ങളും കേൾക്കുവാനും നമ്മുടെ കുടുംബത്തിലെ അമ്മമാർക്കും മുത്തശ്ശിമാർക്കും പറ്റുന്നില്ല. അവർക്ക് വലിയൊരു അനുഗ്രഹമാണ് നമ്മുടെ ഈ ഭാഗവത കുടുംബം. സ്വന്തം വീട്ടിൽ തന്നെ ഇരുന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഭഗവാൻ്റെ കീർത്തനങ്ങൾ പാടുവാനും ഭഗവാൻ്റെ അവതാരകഥകളെ പ്രകീർത്തിച്ചുള്ള പ്രഭാഷണങ്ങൾ കേൾക്കുവാനും ഇന്നവർക്ക് സാധിക്കുന്നു. എല്ലാവരും വളരെ ഉത്സാഹത്തോടെ പങ്കെടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. പ്രത്യേകിച്ച് ഇത്തവണ നമ്മുടെ കുട്ടികളും ഇതിൽ ഭാഗഭാക്കാവുന്നു എന്നുള്ളതാണ്. ബാല വിഭാഗം എന്നൊരു വിഭാഗം തന്നെ മനു ഇതിനു വേണ്ടി ഇത്തവണ തയ്യാറാക്കിയിരിക്കുന്നു. കുറേ കുട്ടികളെ സജ്ജമാക്കി അവർക്ക് പ്രഭാഷണം കഥകളുടെ രൂപത്തിൽ വേദിയിൽ അവതരിപ്പിക്കാൻ ഒരു അവസരം കൊടുക്കുക. കുട്ടികളും ഇപ്പോൾ വളരെ ഉത്സാഹം കാണിക്കുകയും തങ്ങൾക്ക് അറിയുന്നത് കഥാരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അവർ പറയുന്നത് തന്നെ “ഇന്ന് എൻ്റെ പ്രഭാഷണം ഉണ്ട്” എന്നാണ്. അവർക്ക് ഇതിൻ്റെ ആഴത്തെ കുറിച്ചൊ മാഹാത്മ്യത്തെ കുറിച്ചൊ ഒന്നും അറിയില്ല. പക്ഷേ മനസ്സിലാക്കി വെച്ചിട്ടുണ്ട് ഭഗവാൻ എന്നുള്ളത് ഒരു സംഭവമാണെന്ന്. അതിൽ കൂടുതൽ ഒന്നും അറിയില്ല എങ്കിലും എനിയ്ക്കും എന്തെങ്കിലും പറയണം എന്ന് ഉത്സാഹത്തോടെ പറയുമ്പോൾ ആ പറയുന്നതിൻ്റെ അത്രയും അവർ മനസ്സിലാക്കുന്നു. നമുക്ക് അത് മതി. ഇങ്ങനെ ഒരു വിഭാഗം കുട്ടികൾക്ക് വേണ്ടി ഒരുക്കിയതും അവർക്ക് ഒരു പ്രോത്സാഹനം ചെയ്തു കൊടുക്കാൻ തോന്നിയതിലും വളരെ സന്തോഷം മനുവിൻ്റെ ഈ ഉദ്യമത്തിന് ഒരുപാട് പ്രോത്സാഹനം ഞങ്ങൾ തരുന്നു. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.

ആഷാ രാമൻ, ഡൽഹി.