ഭാഗവത കുടുംബം തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ എങ്കിലും പുരോഗമനം ദ്രുതഗതിയിൽ നടന്നു വരുന്നു. അതിൽ ബാല ഭാഗവത കുടുംബം കൂടി പ്രവർത്തിക്കുന്നുണ്ട്. ഭാഗവത കുടുംബം ഇപ്പോൾ വൈശാഖമാസം ശ്രീമദ്ഭാഗവത ഉപാസന എന്ന പേരിൽ 2021 മെയ് പന്ത്രണ്ടാം തീയതി മുതൽ ജൂൺ പത്താം തീയതി വരെ ബൃഹത്തായ പരിപാടി ലൈവായി നടന്നുകൊണ്ടിരിക്കുന്നു. ഇത്തരം യജ്ഞങ്ങളിലൂടെ ഞങ്ങളേ പോലെയുള്ള അമ്മമാർക്ക് വീട്ടിൽ ഇരുന്നു തന്നെ സപ്താഹങ്ങളിൽ പങ്കെടുത്തു ഭഗവാനേ ഉപാസിക്കുവാൻ സാധിയ്കുക എന്നത് വളരെ പുണ്യമാർന്ന ഒന്നാണ്. ഇതിനു നേതൃത്വം നൽകുന്ന ബ്രഹ്മശ്രീ ഇളയിടം ശങ്കരനാരായണൻ തിരുമേനിയോടും പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരോടും ഒരുപാടു നന്ദിയുണ്ട്.
ബാല കുടുംബത്തിൽ കൊച്ചു കുട്ടികൾക്ക് ഭാഗവത പാഠങ്ങളും പുരാണകഥകളും ആചാര്യന്മാരും മുത്തശ്ശിമാരും വളരെ രസകരമായി പറഞ്ഞു കൊടുക്കുന്നു. മാത്രമല്ല ബാല കുടുംബത്തിലെ ഓരോ കുട്ടികളുടെയും അച്ഛനമ്മമാർ അവരെ പ്രോത്സാഹിപ്പിച്ച് ആദ്ധ്യാത്മികതയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന കാഴ്ച നമ്മൾ ലൈവായി കണ്ടു. എത്ര സുന്ദരമായി നമ്മുടെ കൊച്ചുമക്കൾ ഭഗവത് കഥകളും കീർത്തനങ്ങളും പറഞ്ഞു നമ്മളെയൊക്കെ ആനന്ദത്തിൽ ആറാടിച്ചു. ഇങ്ങനെ ഒരു സംരംഭം തുടങ്ങി മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന തിരുമേനി നല്ല ഒരു തലമുറയെ വാർത്തെടുക്കുവാൻ വേണ്ടതാണ് ചെയ്യുന്നത്. അത് മാത്രമല്ല നമ്മുടെ വീട്ടമ്മമാരെയും തിരുമേനി കൈപിടിച്ച് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്നു പറഞ്ഞതുപോലെ ഭാഗവതം വായിക്കുവാനും നാരായണീയം വായിക്കുവാനും പ്രഭാഷണങ്ങൾ പറയുവാനും പ്രാപ്തരാക്കി തീർത്തു കൊണ്ടിരിക്കുകയാണ്. എത്ര നന്ദി പറഞ്ഞാലും അവസാനം ഉണ്ടാവില്ല കാരണം ഞങ്ങൾക്ക് ഇതൊന്നും അറിയില്ല. കൂട്ടായ പ്രവർത്തനം അത്യാവശ്യം തന്നെയാണ്. അംഗസംഖ്യ കൂടി കൂടി വന്നു ഇത് ഒരു വൻ വിജയമാക്കി തീർക്കണമെന്ന് അഭിപ്രായം ഉണ്ട്. അതിനായി ജഗദീശ്വരൻ സഹായിക്കട്ടെ… ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ… എന്ന് പ്രാർത്ഥിക്കുന്നു