ഏകദേശം ഒന്നരവർഷക്കാലമായി നമുക്ക് എല്ലാവർക്കും പുറത്ത് ഇറങ്ങാനോ അമ്പലത്തിൽ പോകാനോ സപ്താഹ യജ്ഞങ്ങളിൽ പങ്കെടുക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് നമ്മുടെ മനു തിരുമേനിയുടെ ഭാഗവത കുടുംബം എന്ന ഈ കുട്ടായ്മ തുടങ്ങിയത്. ഇതിലൂടെ നടന്നു വരുന്ന സപ്താഹ യജ്ഞങ്ങളും നാവാഹയജ്ഞങ്ങളും അതിലുപരി വൈശാഖമാസത്തിലെ ഈ പുണ്യദിനങ്ങളിൽ ലോക നന്മയ്ക്കായുളള ഭാഗവത ഉപസാനയിലൂടെ ഒരുപാട് ആചാര്യന്മാരുടെ (പേര് പ്രത്യേകം പ്രത്യേകം എഴുതുന്നില്ല) പ്രഭാഷണങ്ങളും, കുടുംബത്തിൽ ഉളളവരുടെ തന്നെ പാരായണങ്ങളും പ്രഭാഷണങ്ങളും കീർത്തനങ്ങളും കേൾക്കാനും കാണാനും അതിൽ എനിക്കും പങ്കെടുക്കാനും സാധിച്ചതിൽ വളരെ അധികം സന്തോഷവും സമാധാനവും ഉണ്ട്. മുബൈ അമ്പർനാഥിൽ നിന്നും നാട്ടിലെത്തിയ എനിക്ക് അവിടെ എൻ്റെ കൂടെ ഉണ്ടായിരുന്ന എല്ലാവരെയും നാട്ടിൽ, വീട്ടിൽ തന്നെ ഇരുന്ന് കാണാനും ഒന്നിച്ച് സത്സംഗങ്ങളിൽ പങ്കെടുക്കാനും സാധിച്ചതിൽ വളരെ ആനന്ദം തോന്നുന്നുണ്ട്. ഈ സാഹചര്യം ഒരുക്കി തന്ന മനു തിരുമേനിയ്ക്കും പ്രകാശൻ തിരുമേനിയ്ക്കും, മധു വർമ്മക്കും കൂടാതെ ഈ കൂട്ടായ്മയുടെ പിറകിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ വിനീത നമസ്ക്കാരം. എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
പിന്നെ ഭാഗവത ബാലകുടുംബത്തെക്കുറിച്ചു പറയുകയാണെങ്കിൽ വളർന്നു വരുന്ന നമ്മുടെ പിഞ്ചോമനകൾക്ക് നല്ലൊരു പാതയാണ് ഈ കൂട്ടായ്മ. തികഞ്ഞ അച്ചടക്കത്തോടെ വരും തലമുറയ്ക് ഹിന്ദുസംസ്കാരത്തെക്കുറിച്ചും നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളെകുറിച്ചും ഉള്ള അറിവ് ലഭിക്കാൻ വളരെ ഉപകാരപ്രദമാണ് ബാല കുടുംബം കൂട്ടായ്മ. അതിനു വേണ്ടി പ്രവർത്തിക്കുന്ന മധുസാറിനും എൻ്റെ പാദ നമസ്ക്കാരം
കുഞ്ഞു മക്കളുടെ എല്ലാ പരിപാടികളും വളരെ നന്നായിരുന്നു.
ഹരേ കൃഷ്ണാ
ലോകാ സമസ്താ: സുഖിനോ ഭവന്തു
സത്യം പരം ധീമഹീ
ഹരേ കൃഷ്ണാ
– ശ്രീമതി. രാധിക നമ്പ്യാർ, മുംബൈ