Shreekumari Nair, Mumbai


admin 0 Comments

 

ഹരി ഓം

ഭാഗവത കുടുംബത്തിൻ്റെ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണ്, എന്തെന്നാൽ കേരളത്തിന് അകത്തും പുറത്തും വിദേശങ്ങളിൽ താമസിക്കുന്നവർക്കും ഹിന്ദു പുരാണങ്ങളെ കുറിച്ചും, വേദങ്ങളെ കുറിച്ചും എല്ലാം അറിവ് പകരാൻ സഹായിക്കുന്നു, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക്. കാരണം പണ്ട് കേരളത്തിലും ഇതുപോലെയുള്ള പഠന ക്ലാസ്സുകൾ വിരളമായിരുന്നു.

അതുപോലെ ഭാഗവത കുടുംബത്തിലെ പ്രവർത്തനങ്ങൾ ചെറുപ്പത്തിലെ കുട്ടികളുടെ മതപരമായും വേദപുരാണങ്ങളെ കുറിച്ചും ഉള്ള അറിവ് പകരാൻ സഹായിക്കുന്നു. എന്നാൽ അതിനു മാതാപിതാക്കളുടെ സഹകരണം അത്യന്താപേക്ഷിതമാണ്.

ഇതിനു വേണ്ടി പ്രത്യക്ഷമായും, പരോക്ഷമായും ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ ഗുരുക്കന്മാർക്കും വിനീതമായ നമസ്ക്കാരം.

– Shreekumari Nair Mumbai