കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് പ്രയോജനമാണ് ഭാഗവത കുടുംബം, ഭാഗവത ബാലകുടുംബം എന്നീ രണ്ടു ഗ്രൂപ്പുകൾ. മുതിർന്നവർക്ക് അവരുടെ ഉള്ളിലുള്ള ഭക്തി പ്രകടിപ്പിക്കാനും, മറ്റുള്ളവരുടെ കേട്ടു പുതിയ കാര്യങ്ങൾ പഠിക്കുവാനും, കുട്ടികൾക്ക് പുരാണകഥകൾ പഠിക്കുവാനും അവരുടെ ഭക്തി കൂട്ടുവാനും ഈ ഗ്രൂപ്പുകൾ പ്രയോജനപ്പെടുന്നുണ്ട്. ഇതിലെ മുതിർന്ന അംഗം ആയ കമലാവതി അമ്മയുടെ കഥകൾ കുട്ടികളുടെ മനസ്സിൽ ആഴ്ന്നിറങ്ങുന്നതാണ്. അത് അവരിൽ നല്ല ശീലങ്ങൾ വളർത്താൻ ഉപകാരപ്പെടും. വീട്ടിൽ വെറുതെ ഇരിക്കുന്ന ഈ സമയത്തു ഇങ്ങനെ ഗ്രൂപ്പുകൾ ഉണ്ടാക്കാൻ കാണിച്ച മനസുകൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുത്തുന്നു
ഹരേ കൃഷ്ണ
– ശ്രീദേവി നിലമ്പൂർ
ബഹ്റിൻ ഭാഗവത കുടുംബം