തൃക്കണിയാവുകയില്ലേ…


srimadbhagavatham.org 5 Comments

തൃക്കണിയാവുകയില്ലേ…

കണ്ണനാം ഉണ്ണി നീ കുടി കൊള്ളും
ഗുരുവായൂരിൽ വന്നിടുമ്പോൾ
ഗുരുവായൂരപ്പാ നിൻ പദ പങ്കജം
തൃക്കണിയാവുക ഇല്ലേ….. എന്നും
ശ്രീലകത്തെഴുന്നരുളീടും …. ദേവാ
ഗുരുവായൂരപ്പാ….
(കണ്ണനാം ഉണ്ണി…

നെയ് വിളക്കൊന്നു തെളിയിക്കും ഞാൻ
എന്നും നീ കനിവരുളേണം (2)
പാൽപായസവും നിവേദിച്ചിടാം
കാത്തു രക്ഷിച്ചിടേണം
നിത്യ നിരാമയന്‍ അല്ലേ… കൃഷ്ണാ
ഗുരുവായൂരപ്പാ
(കണ്ണനാം ഉണ്ണി…

തെച്ചിപ്പൂ കൊണ്ടു ഞാൻ
തിരുമാല ചാർത്താം (2)
അലങ്കാരവും നടത്തീടാം
കൃഷ്ണാ എന്നിൽ നിൻ കാരുണ്യമേകി
വന്നു വിളങ്ങീടേണം ….ജന്മം
നിന്നിലലിഞ്ഞീടേണം….. ദേവാ
ഗുരുവായൂരപ്പാ….
(കണ്ണനാം ഉണ്ണി…

രചന, ആലാപനം

ശ്രീമതി. ആനന്ദി മോഹൻ, കോഴിക്കോട്

Comments are closed.