കൃഷ്‌ണ ഹരേ ജയ
കൃഷ്‌ണ ഹരേ ജയ കൃഷ്‌ണ ഹരേ ജയ
കൃഷ്‌ണ ഹരേ ജയ കൈതൊഴുന്നേൻ
കണ്ണൻ്റെ വാർമൂടിക്കെന്തു ഭംഗീ
കണ്ണൻ്റെ തിരുനെറ്റിക്കെന്തു ഭംഗീ
കണ്ണൻ്റെ കടക്കൺ നോട്ടത്തിനെന്തു ഭംഗീ
കണ്ണൻ്റെ മകരകകുണ്ഡലമിട്ട കർണ്ണങ്ങൾ
കാണുവാനെന്തു ഭംഗീ
(കൃഷ്‌ണ ഹരേ ജയ
കണ്ണൻ്റെ മൃദൂലമാം കവിളുകളുകൾക്കെന്തു ഭംഗീ
കണ്ണൻ്റെ ചെന്തൊണ്ടിപ്പഴമൊക്കുമധരങ്ങൾക്കെന്തു ഭംഗീ
കണ്ണൻ്റെ ചെഞ്ചൂണ്ടിലമരും മോടക്കുഴലിനെന്തു ഭംഗീ
കണ്ണൻ്റെ തിരുമാറിലെ വനമാലക്കെന്തു ഭംഗീ
(കൃഷ്‌ണ ഹരേ ജയ
കണ്ണൻ്റെ ആലോല ഉദരത്തിനെന്തു ഭംഗീ
കണ്ണൻ്റെ ഊരുക്കൾക്കെന്തു ഭംഗീ
കണ്ണൻ്റെ പിഞ്ചുപാദങ്ങൾക്കെന്തു ഭംഗീ
കണ്ണൻ്റെ ചന്ദ്രക്കലപോലുള്ള നഖങ്ങൾ
കാണൂവാനെന്തു ഭംഗീ
(കൃഷ്‌ണ ഹരേ ജയ
രചന, ആലാപനം
ശ്രീമതി. വനജ എം. നായർ, മുംബൈ
Comments are closed.