നാമം ജപിക്കാം…


srimadbhagavatham.org 6 Comments

നാമം ജപിക്കാം…

നാരായണ ഹരി നാരായണ
നാരായണ ഹരി നാരായണ
നാരായണ ഹരി നാരായണ
നാരായണ ഹരി നാരായണ
നാമം ജപിക്കാം നാമം ജപിക്കാം
നാരായണ ഹരി നാരായണ
എന്നു നാമം ജപിക്കാം(2)

മേഘ ശ്യാമള മോഹനാംഗനാം ഹരി
ഗോവിന്ദ കൃഷ്ണൻ്റെ നാമം ജപിക്കാം
ശംഖുചക്ര ഗദാ പത്മം ധരിച്ചൊരു
വൈകുണ്ഠനാഥൻ്റെ നാമം ജപിക്കാം
നാരദമാമുനി പാടി പുകഴ്ത്തിയ
ഗോലോകനാഥൻ്റെ നാമം ജപിക്കാം
വെണ്ണക്കുടം തട്ടിത്തകർത്താടിയ
അമ്പാടിക്കണ്ണൻ്റെ നാമം ജപിക്കാം
ഉണ്ണിക്കിടാങ്ങൾക്കൊപ്പം കേളികളാടിയ
ഗോപാലകൃഷ്ണൻ്റെ നാമം ജപിക്കാം
പാരിതിലാകെ അഴകോടെ വാഴുന്ന
ലക്ഷ്മീപതിയുടെ നാമം ജപിക്കാം
വൃന്ദാവനത്തിലാ ഗോപീരമണനാം
രാധികാനാഥൻ്റെ നാമം ജപിക്കാം
ഭാമാരുക്മിമണിമാരൊത്തു വാണൊരു
ദ്വാരകാനാഥൻ്റെ നാമം ജപിക്കാം
അക്രൂര ഭക്തികണ്ടാനന്ദം മുറ്റിയ
അംബുജലോചനൻ നാമം ജപിക്കാം
ഗോകുലമാകെ പുണർന്നു പുൽകിയ
പൊന്നുണ്ണികൃഷ്ണൻ്റെ നാമം ജപിക്കാം
ശ്രീപാദ ഭക്തിയുണർന്നു ചിത്തം തെളിയുവാൻ
ഗോവിന്ദ വാതാലയേശ തിരുനാമം ജപിക്കാം.

നാമം ജപിക്കാം നാമം ജപിക്കാം
നാരായണ ഹരി നാരായണ
എന്നു നാമം ജപിക്കാം (2)
നാരായണ ഹരി നാരായണ
നാരായണ ഹരി നാരായണ
നാരായണ ഹരി നാരായണ
നാരായണ ഹരി നാരായണ

രചന, ആലാപനം

ശ്രീമതി. ഇന്ദിര മോഹൻ പിള്ള, മുംബൈ

Comments are closed.