മാധവ മാസം


Mahalakshmi Narayanan 2 Comments

മാധവ മാസം

മാധവ മാസം വന്നെത്തി
മാനവസേവ നടത്താനായ്
ഭാഗവത കുടുംബമൊരുങ്ങി
“ലോകാ സമസ്താ: സുഖിനോ ഭവന്തു”

ബ്രാഹ്മമുഹൂർത്തത്തിലുണരേണം
സ്നാനം കഴിഞ്ഞ് ഭജിച്ചിടേണം.
കേശവപാദങ്ങൾ നമിച്ചിടേണം
വിശ്വനന്മയ്ക്കായ് ഭജിച്ചിടേണം.
കേശവ, മാധവ, ദാമോദരാ…

വൈശാഖ പുണൃമാസത്തിലല്ലോ
അവതാരങ്ങൾ മൂന്നും നടന്നു
പ്രഹ്ളാദ രക്ഷയ്ക്കായ്
നരസിംഹ മൂർത്തിയും
കേരളോല്പത്തിക്കായ്
പരശുരാമദേവനും
പിന്നെ വന്നെത്തിബലരാമനും
വനമാലിതൻ സോദരനായ്

ഒന്നായ് ചേർന്ന് ഭജിച്ചിടേണം
കണ്ണൻ മിഴികൾ തുറക്കുമല്ലോ.
കണ്ണുനീർമുത്ത് തുടയ്ക്കുമല്ലോ.
രോഗങ്ങളെല്ലം ശമിക്കുമല്ലോ
ശാന്തിതൻ ലോകം ഉദിക്കുമല്ലോ.

– മഹാലക്ഷ്‌മി നാരായണൻ, വടക്കൻ പറവൂർ

Comments are closed.