ഭാഗവത ബാല കുടുംബം

 

പ്രിയ ഭാഗവത കുടുംബാംഗങ്ങളേ,

നമ്മുടെ ഭാഗവത കുടുംബത്തിലെ കുട്ടികൾക്കായി ‘ഭാഗവത ബാല കുടുംബം’ എന്ന ആശയം പ്രാവർത്തികമായ വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ…!! അതിനായി ‘ഭാഗവത ബാല കുടുംബം’ എന്ന പേരിൽ ഒരു വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു.

പുരാണ കഥാരസം, ശ്ലോക പരിചയം, ഗീതാ, ഭാഗവത പഠനം തുടങ്ങിയവയിലൂടെ സനാതന ധർമ്മ ബോധം, വളർന്നു വരുന്ന തലമുറയിലേക്ക് പകർന്നു നൽകുക. അതിലൂടെ അവരുടെ ആത്മീയവും ഭൗതീകവുമായ സമ്പൂർണ ജീവിത വിജയത്തിലേക്ക് നയിക്കുക എന്ന ലക്‌ഷ്യം.

എല്ലാ ഞായറാഴ്ചകളിലും zoom ൽ ആചാര്യൻ ശ്രീ. മധു കുമാർ, കുമാരനല്ലൂരിൻ്റെ നേതൃത്വത്തിൽ രാവിലെ 7.00 മണി മുതൽ 8.00 മണി വരെ പഠന ക്ളാസുകൾ നടത്തിവരുന്നു. കഴിവതും ‘ഭാഗവത ബാല കുടുംബം’ ഗ്രൂപ്പിലുള്ള എല്ലാ കുട്ടികളും പങ്കെടുക്കുവാൻ ശ്രദ്ധിക്കുമല്ലോ.

സ്നേഹപൂർവ്വം,

ബ്രഹ്‌മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി

ഭാഗവത ബാല കുടുംബത്തിൽ ചേരാം!

( നിലവിൽ ഭാഗവത ബാല കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായവർ രജിസ്റ്റർ ചെയ്യേണ്ടതില്ല. )