ആടാം പാടാം…
ആടാം പാടാം കണ്ണനുമൊത്തു നാം
കൃഷ്ണൻ്റെ ലീലകൾ എല്ലാം
ഭാഗവത കഥകൾ ചേർത്തു നാം
ഒരു മാല കൊരുത്തും ചാർത്താം.
നാരായണീയമാം ശ്ലോക സന്ദേശം
മാലോകർക്കാകെ പകരാം.
ജീവിതശൈലിയിൽ മാറ്റം വരുത്തി
ഭഗവത്പാദം ചേരാം. (2)
സ്നേഹവും കരുതലും ഒത്തൊരുമയും
മാനസത്തിൽ നിറയ്ക്കാം,
ആടിപ്പാടി കണ്ണനിൻ നാമം
എന്നും പാടി ഭജിക്കാം (2)
സത്സംഗങ്ങൾ സപ്താഹങ്ങൾ
എല്ലാം കേട്ടു നാം നേടാം
ഗുരുവായൂരിൽ കുടികൊണ്ട ദേവനിൽ
അനുഗ്രഹവും നേടാം
നാരായണാ ഹരി നാരായണാ ഹരി
നാരായണാ ഹരിനാമം
ലോകർക്കെല്ലാം പകർന്നു നൽകി
സന്മാർഗത്തെ കാട്ടാം (2)
രചന, ആലാപനം
ശ്രീമതി. ആനന്ദി മോഹൻ, കോഴിക്കോട്
Comments are closed.