വിഘ്നേശ്വരാ…
വിഘ്നേശ്വരാ… ഹേ ഗണനായകാ…
വിഘ്നങ്ങള്‍ തീര്‍ത്തു നീ… തുണയേകണേ…(2).
അവിലും മലരും കല്‍കണ്ടാദികളും
സമര്‍പ്പിച്ചു നിന്നെ നമിപ്പൂ ഞാൻ. (2)
(വിഘ്നേശ്വരാ…
ശിവനുടെ പുത്രാ… പാര്‍വ്വതി തനയാ…
അറുമുഖ സോദരാ ഗണനായകാ (2)
ലംബോദരനേ… മോദകപ്രിയനേ…
വിഘ്നങ്ങളകറ്റി നീ… തുണയേകണേ… (2).
( വിഘ്നേശ്വരാ…
മൂഷികവാഹനാ… മോദകഹസ്താ…
ചാമരകര്‍ണ്ണാ ഗണനായകാ (2)
സിന്ദൂരവദനാ…പങ്കജരമണാ…
വിഘ്നങ്ങളകറ്റി നീ… തുണയേകണേ..
( വിഘ്നേശ്വരാ…
രചന, ആലാപനം
ശ്രീവിദ്യ കണ്ണൂർ
Comments are closed.