അമ്പാടിക്കണ്ണൻ


srimadbhagavatham.org 0 Comments

അമ്പാടിക്കണ്ണൻ

അത്ഭുത ബാലനാം അമ്പാടിക്കണ്ണനെ
അഞ്ജലികൂപ്പി വണങ്ങിടുന്നേൻ
ആനന്ദരൂപനാം ആത്മസ്വരൂപനെ
ആവോളം വാഴ്ത്തി സ്തുതിച്ചിടുന്നേൻ
അരുമക്കിടാവാം നിൻ
അരുമയാം പുഞ്ചിരിയാൽ
ആധിവ്യാധികൾ തീർത്തിടേണം
എന്നും നിന്നെ ഭജിക്കാനുള്ളത്തിൽ നിൻരൂപം
തെളിവോടെ കാണാനും കനിഞ്ഞിടേണം
(അത്ഭുത )

ശ്രീഗുരുവായൂരപ്പാ ശ്രീപതേഭക്തപ്രിയ
ശ്രീലകം തന്നിൽ വാഴും നാരായണാ
ആശ്രിതവത്സല അഗണിത ഗുണശീല
അവിടുന്നു കാരുണ്യം ചൊരിഞ്ഞിടേണം (2)

അച്യുത! ശ്രീധര! ഗോവിന്ദ മാധവ
അത്തൽകളഞ്ഞെങ്ങളെ കാത്തിടേണം
അടിമലർ പണിയുന്നേനടിയങ്ങളതിന്നായി
അനുഗ്രഹിക്കേണമേ നാരായണ…
നാരായണാ ഹരേ! നാരായണാ ഹരേ!
നാരായണാ ഹരേ! നാരായണാ…

രചന

ശ്രീമതി. പദ്മിനി പ്രഭാകർ, മുടപ്പല്ലൂർ

ആലാപനം

ശ്രീമതി. സാവിത്രി തിരൂർ

Comments are closed.