എൻ്റെ കണ്ണൻ


srimadbhagavatham.org 4 Comments

എൻ്റെ കണ്ണൻ

ഭാഗവത കുടുംബത്തിൽ പിറന്ന ആദ്യ കീർത്തനം. ശ്രീ. ജയകുമാർ കോട്ടയം പല്ലവി എഴുതി, തുടർന്ന് ശ്രീ. മധു ജി.വർമ്മ ഗാനം പൂർത്തിയാക്കി, ശ്രീമതി. സാവിത്രി തിരൂർ, നമ്മൾ എപ്പോഴും കേട്ട് ആനന്ദിക്കാറുള്ള അതേ ഈണത്തിൽ ഭാവത്തിൽ മനോഹാരമായി പാടിയിരിക്കുന്നു.
ഹരേ കൃഷ്ണ !

കണ്ണനെ കാണുവാൻ എന്തു ഭംഗി…
ഇന്നെൻ – കണ്ണനെ കാണുവാൻ എത്ര ഭംഗി…
ഒട്ടും കുറയാതെ കഥകൾ മെനയുവാൻ
കൈപിടിച്ചീടണേ എൻ്റെ കണ്ണാ……
(കണ്ണനെ കാണുവാൻ …

നിൻ മയിൽപീലിയിൽ കണ്ണും നട്ടിരിക്കാൻ
കൗതുകമേറെയെൻ പൊന്നു കണ്ണാ…
നിൻ മധുമധുരമാം കോലകുഴൽ വിളി-
കേട്ടുകേട്ടലിഞ്ഞീടാൻ എത്ര ദാഹം…
എന്നും… അരികത്തണഞ്ഞീടാൻ എത്ര മോഹം…
(കണ്ണനെ കാണുവാൻ …

നിൻ മലർമേനിയിൽ ചാർത്തിടും പൂവുകൾ-
ക്കെത്രമേൽ ഭാഗ്യമെൻ പൊന്നു കണ്ണാ…
നിൻ തിരുഅധരത്തിൻ പാലൊളി നുകരും
ഓടകുഴലിനും എത്ര പുണ്യം…
നിന്നിൽ… മതിമറന്നീടാനായ് എത്ര കാലം…
(കണ്ണനെ കാണുവാൻ …

ആലാപനം

ശ്രീമതി. സാവിത്രി തിരൂർ

രചന

ശ്രീ ജയകുമാർ കോട്ടയം


ശ്രീ. മധു ജി. വർമ്മ

Comments are closed.