നാരായണ ഹരി
നാരായണ ഹരി… നാരായണ ഹരി…
നാരായണ ഹരി… നാരായണ…
അത്തൽ മുഴുത്തു ആധി പടർന്നു
താമരക്കണ്ണാ നീ കാൺമതില്ലേ
മാനവരാശിക്ക് മാലകറ്റീടുവാൻ
കാരുണ്യമെന്തേ ചൊരിഞ്ഞിടാത്തൂ
നാരായണ ഹരി… നാരായണ ഹരി…
നാരായണ ഹരി… നാരായണ…
കാറും കോളും നിറഞ്ഞ മാനം പോലെ
ചിത്തം വ്യഥയാൽ മുറിഞ്ഞിടുന്നു
അവതാരപുരുഷാ ആദിദേവാ കണ്ണാ
ആശ്രയം നിൻ തിരു പാദപത്മം
നാരായണ ഹരി… നാരായണ ഹരി…
നാരായണ ഹരി… നാരായണ…
ലോകത്തിൻ സങ്കടം എൻ്റെയും സങ്കടം
ലോകനാഥാ നീ കനിഞ്ഞിടേണേ
ഗോലോകനാഥാ രാധാപതേ
മിഴിനീർ തുടച്ചൊന്നനുഗ്രഹിക്കൂ
നാരായണ ഹരി… നാരായണ ഹരി…
നാരായണ ഹരി… നാരായണ…
നാരായണ ഹരി… നാരായണ ഹരി…
നാരായണ ഹരി… നാരായണ..
രചന
ശ്രീമതി. ഇന്ദിര മോഹൻ പിള്ള, മുംബൈ
ആലാപനം
സിന്ധു സുഷമ, തിരുവനന്തപുരം
Comments are closed.