ഹരേ രാമ ഹരേ രാമ


srimadbhagavatham.org 15 Comments

ഹരേ രാമ ഹരേ രാമ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. (2)

നാമ മന്ത്രം ചൊല്ലി ചൊല്ലി പാപമെല്ലാം തീര്‍ത്തിടാന്‍
പാരിന്‍റെ നാഥനാം ശ്രീഹരിയെ ഭജിപ്പു ഞാൻ. (2)
( ഹരേ രാമ …

എന്‍മനമാം ശ്രീലകത്തു എന്നും നീ… വാഴണേ…
പാപമോചനമേകിയാ തൃപ്പാദങ്ങളില്‍ ചേർക്കണേ…
( ഹരേ രാമ…

സംസാര സാഗരത്തില്‍ മുങ്ങി താഴും വേളയില്‍
പരമപദമാം മുക്തിയേകി കാക്കണേ..എന്‍ പ്രഭോ. (2 )
( ഹരേ രാമ…

നിന്‍ സ്മരണയെന്നുമെന്നുമെന്നില്‍ വന്നു നിറയുവാന്‍
നിന്‍ കഥകൾ കേള്‍ക്കുവാനായ് കാതോര്‍ത്തിരിപ്പു എന്നും ഞാൻ.
( ഹരേ രാമ…

രചന, ആലാപനം

ശ്രീവിദ്യ കണ്ണൂർ

Comments are closed.