കാളിയ മർദ്ദനം
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
അന്നൊരു നാളിലാ കണ്ണനും കൂട്ടരും
കാളിന്ദി തീരേ കളിക്കും നേരം
ദാഹിച്ചവശരായ് ഗോപാലരന്നേരം
കാളിന്ദീജലം കുടിച്ച നേരം
ബോധരഹിതരായ് വീണവരെയെല്ലാം
കൃഷ്ണ കടാക്ഷത്താൽ ജീവിപ്പിച്ചു
കാളിന്ദീ തോയത്തെ ശുദ്ധമാക്കീടുവാൻ
കാളിയനെത്തന്നെ യാത്രയാക്കി
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
ഗരുഡനോടുള്ള പേടിയകറ്റി
രമണകദ്വീപിൽ പൊറുതിയാക്കി
കൃഷ്ണ കാരുണ്യത്താൽ കാളിന്ദീജലം
സ്വച്ഛമായ്ത്തീർന്നു അന്നു മുതൽ
കൃഷ്ണാ നിൻ വൈഭവം എങ്ങനെ ചൊല്ലേണ്ടു
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
കൃഷ്ണാ നിൻ വൈഭവം എങ്ങനെ ചൊല്ലേണ്ടു
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ!
രചന
അന്നൊരു നാളിലാ…
ശ്രീമതി. സാവിത്രി തിരൂർ
രചന, ആലാപനം
ബോധരഹിതരായ്…
ശ്രീമതി. സരളാ ദേവി. എം. ആർ.
Comments are closed.