കണികാണേണം…


srimadbhagavatham.org 4 Comments

കണികാണേണം…

കണികാണേണം എൻ്റെ കണ്ണനാമുണ്ണിയെ
കണികാണേണം നിത്യം കണികാണേണം
പീലിച്ചുരുൾമുടി കെട്ടി പിച്ചകപ്പൂമലർ ചൂടി
നീലത്തിരുവുടൽ നിത്യം കണികാണേണം.
ഫാലത്തിലെ തൊടുകുറി ലോലമാടും കുറു-
നിര ചാലേ കാരുണ്യനേത്രവും കണി കണേണം
എള്ളിൻ കുസുമത്തെ വെല്ലും ഭംഗിയാർന്ന തിരുനാസ
ഉള്ളിൽ തെളിവോടെ നിത്യം കണികാണേണം
മകരകുണ്ഡലം നന്നായ് മിന്നിയാടും ഗണ്ഡസ്‌ഥലം
മണിവർണ്ണ നിത്യം ഞങ്ങൾ കണി കാണേണം
പുഞ്ചിരിപ്പൂ വിരിയുന്ന ചെന്തൊണ്ടി വായ്‌മലർ വായ്‌പ്പും
അഞ്ചാതെയെന്നുള്ളിൽ നിത്യം കണികാണേണം
കണ്ഠമിന്നും കൗസ്തുഭവും ശ്രീവത്സം വനമാലയും
കുണ്ഠതയെന്നിയെ നിത്യം കണികാണേണം
മഞ്ഞപ്പൂഞ്ചായാലും ചുറ്റി പോന്നരഞ്ഞാണം കിലുക്കി
കുഞ്ഞിക്കളിക്കോപ്പുകളും കണികാണേണം
പൊൻ ചിലമ്പു കിലുങ്ങുന്ന പോൽത്താരടിയിണകളും
അൻപാർന്നെൻ്റെയുള്ളിൽ നിത്യം കണികാണേണം
കോടക്കാർ വർണ്ണനെക്കാണാൻ കോടി ജന്മ പുണ്യം വേണം
ഓടക്കുഴൽ വിളിയോടെ ഓടിവാ കണ്ണാ (2)
കേശാദിപാദവും നിൻ്റെ പാദാദികേശവും കണ്ണാ
ആശ തീരുവോളം നിത്യം കണികാണേണം (2)

രചന

ശ്രീമതി. പദ്മിനി പ്രഭാകർ, മുടപ്പല്ലൂർ

ആലാപനം

ശ്രീമതി. സാവിത്രി തിരൂർ

Comments are closed.