കണ്ണാ നിനക്കെന്തു ഭംഗി!


srimadbhagavatham.org 41 Comments

കണ്ണാ നിനക്കെന്തു ഭംഗി!

കണ്ണൻ്റെ കാർമുടിക്കെന്തു ഭംഗി,
കണ്ണൻ്റെ പീലിക്കെന്തു ഭംഗി,
കണ്ണൻ്റെ കാതിനു എന്തു ഭംഗി,
കണ്ണാ നിൻ കുണ്ഡലം എന്ത് ഭംഗി.
(കണ്ണൻ്റെ

കണ്ണൻ്റെ നാസികക്കെന്തു ഭംഗി,
കണ്ണൻ്റെ തൃക്കണ്ണിനെന്തു ഭംഗി,
കണ്ണൻ്റെ ചെഞ്ചുണ്ടിനെന്തു ഭംഗി,
കണ്ണാ നിൻ പുഞ്ചിരിക്കെന്തു ഭംഗി.
(കണ്ണൻ്റെ

കണ്ണൻ്റെ കൈകൾക്കെന്തു ഭംഗി,
കണ്ണൻ്റെ കണ്ഠത്തിനെന്തു ഭംഗി,
കണ്ണൻ്റെ വനമാലക്കെന്തു ഭംഗി,
കണ്ണാ നിൻ പൂഞ്ചേലക്കെന്തു ഭംഗി.
(കണ്ണൻ്റെ

കണ്ണൻ്റെ മാലകൾക്കെന്തു ഭംഗി,
കണ്ണൻ്റെ കിങ്ങിണിക്കെന്തു ഭംഗി,
കണ്ണൻ്റെ പാദങ്ങൾക്കെന്തു ഭംഗി,
കണ്ണാ നിൻ മേനി എന്ത് ഭംഗി.
(കണ്ണൻ്റെ

രചന, ആലാപനം

ശ്രീമതി. വിമലാ വിജയൻ, മഞ്ചേരി

Comments are closed.