കണ്ണാ താമരക്കണ്ണാ


srimadbhagavatham.org 19 Comments

കണ്ണാ താമരക്കണ്ണാ

കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ ജയ…
കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ…

കണ്ണാ താമരക്കണ്ണാ നിൻ രൂപം
എന്നെന്നും കാണേണം എൻ മനതാരിൽ
നിന്നോടക്കുഴൽ നാദം കാതിനു പിയൂഷം
നിൻ കോമള രൂപം എന്നും കാണേണം

കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ ജയ…
കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ…

പുഞ്ചിരി തൂകും നിൻ തിരുമുഖം കണ്ടാൽ
എൻ മനസ്സിൻ ഖേദങ്ങൾ ഓടിയകലും
കണ്ണാ കാർമുകിൽ വർണ്ണാ…
എന്നെന്നും കാണേണം നിൻ തിരു രൂപം

കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ ജയ…
കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ…

നിൻ ഓമനക്കാലടികൾ കൊഞ്ചും ചിലമ്പുപോൽ
നർത്തനമാടീടും എൻ മാനസപ്പൂങ്കാവിൽ
താമരക്കണ്ണാ നിൻ മോഹനരൂപം
കണ്ണിമക്കാതെ ഞാൻ നോക്കി നിന്നു

കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ ജയ…
കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ…

ഈ മോഹനരൂപം മായാതെ എൻമുന്നിൽ
എന്നും വിളങ്ങേണം ഉണ്ണിക്കണ്ണാ
ഈ തിരുരൂപം എൻ മനസ്സിൽ
ഒരു പൊൻകതിരായി തീരേണം
കണ്ണാ പൊൻകതിരായി തീരേണം

കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ ജയ…
കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ…

രചന, ആലാപനം

ശ്രീമതി. ജയാ രവി, മുംബൈ

Comments are closed.