പണ്ടൊരജാമിളൻ…


srimadbhagavatham.org 10 Comments

പണ്ടൊരജാമിളൻ…

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ…
കൃഷ്ണാ നിൻ നാമം ജപിക്കുവാനായ് സദാ
കൃഷ്ണാ അനുഗ്രഹം നൽകിടണേ
പണ്ടൊരജാമിളൻ നാമം കൊണ്ടല്ലയോ
ധന്യനായ് തീർന്നിതു നാരായണ
ശ്രീരാമ മന്ത്രം ജപിച്ചു ശബരിയും
ശ്രീരാമപാദത്തിലെത്തി ചേർന്നു
പ്രഹ്ലാദ ബാലനും ആഞ്ജനേയൻ താനും
നാമത്താൽ ഭക്തൻമാരായി തീർന്നു
നാരായണ കൃഷ്ണ ദാമോദര എന്ന
നാമങ്ങൾ ഓരോന്ന് ചൊല്ലിക്കൊണ്ട്
ധന്യമാക്കീടുവാനെന്നുടെ ജീവിതം
എന്നതിനായിട്ടനുഗ്രഹിക്കു
ഭക്‌തിയെ നൽകി അനുഗ്രഹിച്ചീടണേ
ഭക്തപ്രിയ കൃഷ്ണനാരായണ
ഭക്തപ്രിയനിൻ്റെ സൽ കഥ കേട്ടിട്ടെൻ
ചിത്തം വിശുദ്ധമായ് തീർന്നിടേണം
നിന്നുടെ പാദത്തിലൊന്നായി ചേരുവാൻ
നൽകിടനുഗ്രഹം രാധാപതേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ

രചന, ആലാപനം

ശ്രീമതി. ലീലാ അന്തർജ്ജനം തിരുവനന്തപുരം

Comments are closed.