എന്നുവരും എന്നുവരും


srimadbhagavatham.org 8 Comments

എന്നുവരും എന്നുവരും

കണ്ണാ…കണ്ണാ…കണ്ണാ…

എന്നുവരും എന്നുവരും
എൻ കണ്ണനെൻ മുമ്പിൽ
എൻ മടിയിലിരുന്ന്
മാമുണ്ണാനെന്നു വരും…(2)

കണ്ണാ…കണ്ണാ…കണ്ണാ…കണ്ണാ…കണ്ണാ

കണ്ണൻ്റെ തിരുമുടിയിൽ ചൂടിക്കാൻ നീലമയിൽ പീലിയും
കണ്ണൻ്റെ തിരുനെറ്റിയിൽ ചാർത്തിക്കാൻ ഗോപിക്കുറിയും
കണ്ണൻ്റെ തിരുമാറിലണിയിക്കാൻ മണിമുത്തു
മാലയുമായി കാത്തിരിപ്പൂ കണ്ണാ…
കണ്ണാ ഗുരുവായുരപ്പാ ദർശനമേകൂ….

കണ്ണാ…കണ്ണാ…കണ്ണാ…കണ്ണാ…കണ്ണാ..
(എന്നുവരും എന്നുവരും)

കണ്ണൻ്റെ ഓടക്കുഴലേന്തിയ കൈകളിലണിയിക്കാൻ
രത്നവളകളും മോതിരവും
കാർവർണ്ണനു ചാർത്തിക്കാൻ പീതാംബരപ്പട്ടും
അരമണിയും
കണ്ണൻ്റെ പിഞ്ചുപാദങ്ങളിലണിയിക്കാൻ
സ്വർണ തളകളുമായി കാത്തിരിപ്പൂ കണ്ണാ…
കണ്ണാ ഗുരുവായുരപ്പാ ദർശനമേകൂ….

കണ്ണാ…കണ്ണാ…കണ്ണാ…കണ്ണാ..കണ്ണാ..
(എന്നുവരും എന്നുവരും)

രചന, ആലാപനം

ശ്രീമതി. വനജ എം. നായർ, മുംബൈ

Comments are closed.