ഭാഗവത ഗീതം

ഭാഗവതം ജീവിതത്തിലൂടെ…
(Srimad Bhagavatham YouTube Channel Title Song)

ഭാഗവതം… ശ്രീമദ് ഭാഗവതം… (2)
വ്യാസ രചിതമാം വാങ്മയ തീർത്ഥം
വിശ്വമടങ്ങുമീ വിരാട് ഭാവം…
ആ ഭക്തി ഉണരുന്ന ജപ മന്ത്രമായ്…
ഓം നമോ ഭഗവതേ വാസുദേവായ… (2)
( ഭാഗവതം…

പ്രകൃതിയും മാനവ ഹൃദയവുമൊന്നാം
ഉണ്മയിലുതിരും ജ്ഞാനാമൃതം
അറിയുക ബോധസ്വരൂപം
അതു തിരിച്ചറിവിൻ ലോകം
സനാതനം ഇതു സനാതനം (2)
( ഭാഗവതം…

ധർമ്മവും പരമമാം സത്യവുമൊന്നാം
തത്ത്വത്തിലുയരും ഭജനാമൃതം
പകരുക ആത്മീയ ഗംഗാ
ഇനി പുതിയൊരു ജീവിതചര്യ
സനാതനം ഇതു സനാതനം (2)

ഭാഗവതം… ശ്രീമദ് ഭാഗവതം… (2)
വ്യാസ രചിതമാം വാങ്മയ തീർത്ഥം
വിശ്വമടങ്ങുമീ വിരാട് ഭാവം…
ആ ഭക്തി ഉണരുന്ന ജപ മന്ത്രമായ്…
സത്യം…… പരം….. ധീമഹി….. (3)

രചന
മധു ജി. വർമ്മ

സംഗീതം & ആലാപനം
കുമാരനല്ലൂർ ശരവണൻ