ഭാഗവത കുടുംബ സത്സംഗം – ഒന്നാം വാർഷികം


admin 0 Comments

ഭാഗവത കുടുംബ സത്സംഗം – ഒന്നാം വാർഷികം

🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

പ്രിയ കുടുംബാംഗങ്ങളേ…,

നമ്മുടെ ഭാഗവത കുടുംബ സത്സംഗം പ്രവർത്തനങ്ങൾ ഒരു വർഷത്തിലേയ്ക്ക് എത്തി നിൽക്കുന്നു. ഇതിനോടകം സപ്‌താഹം, നവാഹം, ദ്വാദശാഹം, നാരായണീയ യജ്‌ഞം, തുടങ്ങി നിരവധി സൽകർമ്മങ്ങൾ ഈശ്വരാനുഗ്രഹത്താൽ നടത്തുവാനും കഴിഞ്ഞു. അതിലുപരി നിത്യോപാസന എന്ന രീതിയിൽ ‘ഭാഗവതോപാസന‘ നൂറു ദിനങ്ങൾ ഭഗവത് പാദങ്ങളിൽ സമർപ്പിക്കുവാനും സാധിച്ചു. ഒപ്പം കുട്ടികളിൽ സനാതന ധർമ്മ ബോധം ശീലമാക്കുന്നതിനായി ആരംഭിച്ച ‘ഭാഗവത ബാല കുടുംബ സത്സംഗം‘ മുടക്കം കൂടാതെ നടത്തിവരുവാനും കഴിഞ്ഞു.

ഭാഗവതോപാസനയിൽ പങ്കെടുക്കുവാൻ കഴിഞ്ഞിട്ടുള്ള സജ്ജനങ്ങൾക്കെല്ലാം തന്നെ ഈ ഭാഗവത കുടുംബ സത്സംഗം ഒഴിവാക്കുവാൻ പറ്റാത്ത വിധം അവരുടെ ജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു എന്നത് നമ്മൾ ഓരോരുത്തർക്കും അനുഭവം ഉള്ളതാണല്ലോ. എല്ലാവരുടേയും നിസ്വാർത്ഥമായ സേവനത്തിൻ്റെ ഫലമായാണ് നമുക്ക് സത്സംഗം ഈ രീതിയിൽ നടത്തുവാൻ സാധിക്കുന്നത്. ഈ സത്സംഗത്തിൽ നിന്നും ലഭിക്കുന്ന ശാന്തിയും സമാധാനവും ആനന്ദവും നമ്മളിൽ മാത്രം ഒതുങ്ങാതെ അനവധി സജ്ജനങ്ങളിലേയ്ക്ക് തീർച്ചയായും എത്തിച്ചേരേണ്ടതുണ്ട്. അതിനായി നാം ഓരോരുത്തരും ഈ സത്സംഗത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേയ്ക്ക് എത്തിക്കുവാൻ തയ്യാറാകണം. ഇതിൻ്റെ ഭാഗമായി srimadbhagavatham.org വിഭാവനം ചെയ്യുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. അതു മാത്രമല്ല, സത്സംഗത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുമ്പോട്ട് കൊണ്ടു പോകുന്നതിനും, സത്സംഗത്തിൻ്റെ വളർച്ചക്കും സാങ്കേതികവും അല്ലാത്തതുമായ പിന്തുണ കൂടിയേ തീരൂ എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. അത്തരം ചെലവുകളിലേയ്ക്കായി മാസം തോറും നിശ്ചിത ഫീസോടുകൂടി ‘ഭാഗവത പാരായണ പഠന സത്സംഗം(Batch1 – Monday & Thursday, 7.30 PM – 8.30 PM / Batch2 – Saturday & Sunday, 8.00 PM – 9.00 PM ) നടത്തിവരുന്നു. കൂടാതെ നിത്യോപാസനക്ക് പുറമെ എല്ലാമാസവും ഒരു ദിവസത്തെ നാരായണീയ യജ്ഞവും, ശ്രീമദ് ഭാഗവതം ഒരു മുറവായനയും സംഘടിപ്പിക്കുന്നു.


അതാത് പ്രോഗ്രാമിൽ പേര് രജിസ്റ്റർ ചെയ്യുന്ന ഓരോ കുടുംബാംഗവും നമ്മുടെ സത്സംഗത്തിൻ്റെ പ്രവർത്തനങ്ങൾക്കായി യഥാശക്തി ദക്ഷിണ സമർപ്പണം ചെയ്ത് പിന്തുണയേകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഭാഗവത കുടുംബ സത്സംഗം (srimadbhagavatham.org) സ്‌ഥാപക വാർഷിക ദിനം ഫെബ്രുവരി 20 ആയി തീരുമാനിച്ചിരിക്കുന്നു. ഒന്നാം വാർഷിക ദിനമായ 20 ഫെബ്രുവരി 2022, ഞായറാഴ്ച, നമ്മുടെ ആദ്യ ഭാഗവതോപാസന (ഒരു മുറ വായന) ആരംഭിക്കുന്നതാണ്. വായനയിൽ പേര് നൽകുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്‌ട്രേഷൻ ഫോമിലുടെ പൂർണ്ണമായ പേര്, സ്‌ഥലം, വാട്സാപ്പ് നമ്പർ എന്നിവ സമർപ്പിക്കുവാൻ താത്പര്യപ്പെടുന്നു. ചുവടെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പരുകളിൽ (Feb – Vayana – Full Name – Place) Text Message ആയും അയയ്ക്കാവുന്നതാണ്.

9495488434 ( Elayidam Manu Kumar )
9495171397 ( Madhu G. Varma )


രജിസ്‌ട്രേഷൻ അവസാനിച്ചു.
Registration Closed.

ഭാഗവതോപാസന (ഒരു മുറ വായന)

20 February 2022 – Register Now!

     

    💥 ശ്രദ്ധിക്കുക 💥

    👉 പേര് ഫോമിലൂടെയോ നേരിട്ടോ മാത്രം അയയ്ക്കുക. ഗ്രൂപ്പിൽ നൽകേണ്ട ആവശ്യമില്ല.

    👉 വോയ്‌സ് മെസ്സേജായി അയയ്ക്കരുത്. ശ്രദ്ധിക്കപ്പെടാതെ പോകും.

    👉 വായിക്കേണ്ട അദ്ധ്യായം ഉൾപ്പടെ ലിസ്റ്റ് പിന്നീട് അറിയിക്കുന്നതായിരിക്കും.

    👉 പേര് ഒരു തവണ മാത്രം അയച്ചാൽ മതിയാകും. പിന്നീട് ലിസ്റ്റിൽ ഇല്ലെങ്കിൽ മാത്രം വീണ്ടും അയയ്ക്കുക.

     

    ദക്ഷിണ സമർപ്പണം

    ദക്ഷിണ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി അക്കൗണ്ട് വിവരങ്ങൾ കൊടുക്കുന്നു.

    Bank : ICICI Bank Ltd.
    Account Name: MANUKUMAR EN
    Account Number: 200301001297
    Account Type: Savings
    Branch: KOTTAYAM CMS COLLEGE ROAD BRANCH
    IFS Code (for NEFT): ICIC0002003
    MICR CODE : 686229003

    UPI Payment ID
    bhagavatha@icici
    (For Google Pay, PayTM etc.)

     

    എല്ലാ കുടുംബാംഗങ്ങൾക്കും നന്ദി,

    ഹരേ കൃഷ്ണ !🙏
    srimadbhagavatham.org