Smitha, Mumbai


admin 0 Comments

 

ഹരേ കൃഷ്ണാ

ഗുരുവായൂരപ്പാ ശരണം

ഈ ഭാഗവത കുടുംബ സൽസംഗത്തിൽ ഒരു അംഗം ആകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവും അതോടൊപ്പം ഒരു മഹാഭാഗ്യവുമായി ഞാൻ കാണുന്നു. ഒരു ഭാഗവത തുടക്കക്കാരി അല്ലങ്കിൽ ഒരു പഠിതാവ് എന്ന നിലയിൽ ഭാഗവത കഥകൾ കൂടുതൽ കേൾക്കാനും അതിലെ തത്വങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു എന്നതിൽ വളരെ സന്തോഷം. ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കൊറോണ എന്ന മഹാമാരി കൊണ്ട് ജനങ്ങളുടെ എല്ലാം മനസ്സ് അശാന്തമായിരിക്കുന്ന ഒരു അവസ്ഥയിലാണ് അവർക്ക് ശാന്തിയും സമാധാനവും കിട്ടട്ടെ എന്ന ലക്ഷ്യത്തോട് മനു തിരുമേനി ഈ ഒരു സൽസംഗ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത് എന്നറിയാം. സപ്താഹം, നവാഹം എന്നിവയിൽക്കൂടി ഭക്തരിലേക്ക് ഇറങ്ങി ചെല്ലാൻ മനുതിരുമേനിക്കു സാധിച്ചിരിക്കുന്നു. ചെറിയ ഒരു സൽസംഗ കൂട്ടായ്മയിൽ നിന്ന് ഒരു വലിയ കുടുംബമായി മാറിയിരിക്കുന്നു എന്നത് ഭാഗവാൻ്റെ ഒരു അനുഗ്രഹം മാത്രം. ഇതിനു വേണ്ടി തിരുമേനിക്ക് ഒപ്പം നില്ക്കുന്ന സുഹൃത്തുക്കളെയും അമ്മമാരെയും അഭിനന്ദിക്കുകയും അവരുടെ പാദങ്ങളിൽ നമസ്കരിക്കുകയും ചെയ്യുന്നു. കുടുംബത്തിലുള്ള എല്ലാവർക്കും ഭാഗവത കഥകൾ പറഞ്ഞു തരുകയും തത്വങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുകയും അതുപോലെ നമ്മളിലുള്ള അറിവില്ലായ്മകൾ തിരുത്തി തരുകയും ചെയ്യുന്ന പണ്ഡിത ശ്രേഷ്ഠനായ കേരളേട്ടനെയും ഞാൻ നമിക്കുന്നു. ഭാഗവതത്തിൻ്റെ മഹത്വം എല്ലാരിലും എത്തണം എന്ന ആഗ്രഹത്തോട് മുന്നോട്ട് പോകുന്ന മനു തിരുമേനിയുടെ പ്രവർത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.അതു പോലെ ബാല കുടുംബം എന്ന പേരിൽ തുടങ്ങിയ കുട്ടികൾക്കായുള്ള ഒരു സൽസംഗം എത്ര ശ്ലാഘനീയമാണ്. വരുന്ന തലമുറകൾക്ക് നമ്മുടെ സംസ്കാരത്തെ നിലനിർത്തി കൊണ്ടുപോകാൻ സാധിക്കുന്ന രീതിയിലാണ് ഇതിൻ്റെ പ്രവർത്തനം. അതിനു വേണ്ടി പ്രയത്നിക്കുന്ന മധുജിയ്ക്കും നമസ്കാരം. ഈ ഒരു കുടുംബം വളർന്ന് ഒരു വലിയ പ്രസ്ഥാനമായി മാറാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാ ഭക്ത ഹൃദയങ്ങളിലേയ്ക്ക് ഭാഗവതത്തിൻ്റെ മഹത്വത്തെ കൊണ്ടെത്തിക്കാൻ മനു തിരുമേനിക്ക് സാധിക്കട്ടെ.

ഹരേ കൃഷ്ണാ

– സ്മിത, മുംബൈ

Comments are closed.