വാണീ ഗുണാനുകഥനേ ശ്രവണൗ കഥായാം
ഹസ്തൗ ച കർമ്മസു മനസ്തവ പാദയോർന്ന:
സ്‌മൃത്യാം ശിരസ്തവ നിവാസജഗത്പ്രണാമേ
ദൃഷ്ടി: സതാം ദർശനേ/സ്തു ഭവത്തനൂനാം
വാക്കുകൾ അവിടുത്തെ ഗുണങ്ങൾ കീർത്തിയ്ക്കുന്നതിനും, കാതുകൾ അവിടുത്തെ കഥകൾ കേൾക്കുന്നതിനും, കൈകൾ അവിടുത്തെ ആരാധിയ്ക്കുന്നതിനും, മനസ്സ് ആ പാദ സ്മരണയ്ക്കും, ശിരസ്സ് അവിടുത്തെ നമിയ്ക്കുന്നതിനും, കണ്ണുകൾ അവിടുത്തെ രൂപങ്ങളാകുന്ന സജ്ജനങ്ങളെ കാണാനും ആയിത്തീരട്ടെ!
ഭഗവാനിൽ ഭക്തിയുണ്ടാവണം എന്നു തന്നെ ലക്ഷ്യം. അതുണ്ടായാൽ ജ്ഞാന വൈരാഗ്യങ്ങൾ താനേ ഉണ്ടാകും. ഇങ്ങനെ കർമ്മബന്ധങ്ങൾ നശിച്ച് മോക്ഷം കിട്ടുന്നു. ഇതാണ് ഭഗവാൻ്റെ പരമാനുഗ്രഹം.
– ബ്രഹ്മശ്രീ. നമ്പ്യാത്തൻ നമ്പൂതിരി, തൃശ്ശൂർ