മൂകാംബികേ…
മൂകാംബികേ..ദേവീ.. ജഗദംബികേ…
അടിയനൊരാശ്രയം നീ..അംബികേ …
മനമാകെ നിറയും കന്‍മഷം നീക്കിയെന്നില്‍
മണിവിളക്കായ് തെളിയേണമേ..
ഒരു നെയ്യ് വിളക്കായെന്നില്‍ ജ്വലിക്കേണമേ..
(മൂകാംബികേ
മുജ്ജന്മ പാപത്തിന്‍ ഭാണ്ഡവുമേന്തി ഞാൻ.
ഈ ലോകമാകേ അലഞ്ഞീടുമ്പോള്‍ (2).
കാരുണ്യത്തിന്‍ കനിവേകി നീയെന്നെ
നേർവഴി കാട്ടണേ… ജഗദംബികേ…..
നേര്‍വഴി കാട്ടണേ ജഗദംബികേ…
(മൂകാംബികേ
സംഗീതമാകുന്ന ആഴിയിലേക്കു ഞാൻ
രാഗങ്ങളറിയാതെയിറങ്ങിയമ്മേ…
ശ്രുതിയും ലയവുമായി ഇണങ്ങി ചേരാനായ്
അനുഗ്രഹിക്കേണമേ …. നാദാംബികേ…
അനുഗ്രഹിക്കേണമേ നാദാംബികേ…
(മൂകാംബികേ
കര്‍മ്മങ്ങളാകുന്ന ഒഴുക്കില്‍ പെട്ടു ഞാന്‍
ദിശയറിയാതെ തുഴഞ്ഞീടുമ്പോള്‍ (2)
നന്മയും തിന്മയും തിരിച്ചറിയാനായി
അനുഗ്രഹിക്കേണമേ മൂകാംബികേ……
അനുഗ്രഹിക്കേണമേ മൂകാംബികേ
(മൂകാംബികേ
രചന, ആലാപനം
ശ്രീവിദ്യ കണ്ണൂർ
Comments are closed.